ഇസ്രായേൽ ആക്രമണം: ഫലസ്തീനികളുടെ സംരക്ഷണത്തിന് അടിയന്തര നടപടി വേണം –കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഗസ്സക്കെതിരെ ഇസ്രായേൽ വീണ്ടും ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ ഫലസ്തീൻ ജനതയുടെ സംരക്ഷണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് കുവൈത്ത് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയാണ് ഫലസ്തീനിലെ പുതിയ സാഹചര്യം ചർച്ച ചെയ്തത്.
പതിവുപോലെ റമദാൻ ആരംഭിച്ചതോടെ ഫലസ്തീനികളെ ലക്ഷ്യംവെച്ച് ഇസ്രായേൽ വ്യോമാക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർ രക്തസാക്ഷികളാവുകയും അതിലേറെ പേർ ഭവനരഹിതരാവുകയും ചെയ്തു. വേദനജനകമായ ഈ ദുരന്തത്തിൽ ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച മന്ത്രിസഭ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ സമ്മർദം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
