ആവോലി പിടിത്ത നിരോധനം ജൂൺ ഒന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിെൻറ സമുദ്ര പരിധിയിൽ ആവോലി പിടിക്കുന്നതിനുള്ള വിലക്ക് ജൂ ൺ ഒന്നുമുതൽ. ജൂൺ ഒന്നുമുതൽ ജൂലൈ 15 വരെ 45 ദിവസത്തേക്കാണ് ആവോലി വേട്ടക്ക് വിലക്കേർപ്പ െടുത്തിയത്. പ്രജനനകാലം പരിഗണിച്ചാണ് സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ടവിഭവമായ ആവോലി പിടിക്കുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തിയത്.
കുവൈത്ത് കാർഷിക- മത്സ്യവിഭവകാര്യ അതോറിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വിലക്ക് പ്രാബല്യത്തിലാവുന്നതോടെ ഷർഖ് ഉൾപ്പെടെ മത്സ്യ മാർക്കറ്റുകളിൽ തദ്ദേശീയ ആവോലിയുടെ സാന്നിധ്യം ഇല്ലാതാവും. അതേസമയം, വിദേശ രാജ്യങ്ങളിൽനിന്നുള്ള ആവോലി വിപണനത്തിന് വിലക്ക് ബാധകമല്ല.
സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട ഇനങ്ങളായ ആവോലി, ഹമൂർ പോലുള്ള മത്സ്യശേഖരങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. രാജ്യത്തെ മീൻപിടിത്തക്കാർ പ്രജനന കാലത്തെ മത്സ്യബന്ധന വിലക്ക് നിർദേശം അനുസരിക്കുന്നുണ്ടെങ്കിലും അയൽരാജ്യക്കാർ സമുദ്രപരിധി ലംഘിച്ച് നിയമവരുദ്ധമായി മത്സ്യം പിടിച്ചുകൊണ്ടുപോകുന്നതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
