കുറ്റവിചാരണ നേരിട്ട് മന്ത്രിമാരായ ജബ്രിയും അനസ് സാലിഹും
text_fieldsകുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും മന്ത്രിസഭകാര്യ മന്ത്രിയുമായ അനസ് അൽ സാലിഹ്, വാർത്താവിനിമയ-യുവജനകാര്യ മന്ത്രി മുഹമ്മദ് അൽ ജബ്രി എന്നിവരെ പാർലമെൻറ് കുറ്റവിചാരണ നടത്തി. അനസ് അൽ സാലിഹിനെതിരായ കുറ്റവിചാരണ പെെട്ടന്ന് തീർന്നു. അതേസമയം, ജബ്രിക്കെതിരെ പത്ത് എം.പിമാർ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി.
അനസ് സാലിഹിനെതിരായ കുറ്റവിചാരണയെ അഞ്ച് പേരാണ് പിന്തുണച്ചത്. കൂടുതൽ പേർ സംസാരിക്കാൻപോലും തയാറാവാതിരുന്നതോടെ നടപടികൾ പെെട്ടന്ന് തീർന്നു. ആദിൽ ദംഹി, യൂസുഫ് ഫദ്ദാല, സഫ അൽ ഹാഷിം, റിയാദ് അദസാനി, അബ്ദുൽ വഹാബ് അൽ ബാബ്തൈൻ, അബ്ദുൽ കരീം അൽ കൻദരി, അബ്ദുല്ല അൽ കൻദരി, ബദർ അൽ മുല്ല,
റാകാൻ അൽ നിസ്ഫ്, ഉസാമ അൽ ഷാഹീൻ എന്നിവരാണ് മന്ത്രി ജബ്രിക്കെതിരെ അവിശ്വാസത്തിന് അനുമതി തേടിയത്. അതേസമയം, അധികാര ദുർവിനിയോഗം നടത്തിയെന്ന തനിക്കെതിരായ ആരോപണങ്ങൾ മന്ത്രി നിഷേധിച്ചു. എട്ടു ദിവസത്തിന് ശേഷം അവിശ്വാസപ്രമേയം ചർച്ചക്കെടുക്കും. കൂടുതൽ പേർ അനുകൂലിച്ചാൽ മന്ത്രിക്ക് രാജിവെക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
