കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇന്ത്യൻ ഡോക്ടർമാരെ നിയമിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇന്ത്യയിൽനിന്ന് ഡോക്ടർമാരെ നിയമി ക്കുന്നു. മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ അൽ മുതൈരി വ ാർത്തക്കുറിപ്പിൽ അറിയിച്ചതാണിത്. നിർമാണം പൂർത്തിയായതും പുരോഗമിക്കുന്നതുമായ ആശുപത്രികളിലും ക്ലിനിക്കുകളിലും നിരവധി ഒഴിവുകളുണ്ട്.
ഗൈനക്കോളജി, പീഡിയാട്രിക് ബോൺസ്, പീഡിയാട്രിക് സർജറി, മുഴ, കരൾ ശസ്ത്രക്രിയ, ഞരമ്പ്, ഗ്രന്ഥി, അവയവമാറ്റം, ഉദരം തുടങ്ങിയവയിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരെയാണ് ഇന്ത്യയിൽനിന്ന് നിയമിക്കുന്നത്. ഇതിനായി ഇന്ത്യൻ പത്രങ്ങളിൽ പരസ്യം ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിെൻറ ടെക്നിക്കൽ മാനേജ്മെൻറ് വെബ്സൈറ്റ് വഴി ഡോക്ടർമാർക്ക് സി.വി സമർപ്പിക്കാമെന്നും അന്താരാഷ്ട്ര കമ്പനി സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ആധികാരികത ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന എപിക് സിസ്റ്റംസ് കോർപറേഷൻ എന്ന ഏജൻസിയെയാണ് ആരോഗ്യമന്ത്രാലയം വിദേശി ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് പരിശോധിക്കാനുള്ള ചുമതല ഏൽപിച്ചിട്ടുള്ളത്. സർട്ടിഫിക്കറ്റ് പരിശോധന രംഗത്ത് ആഗോളതലത്തിൽ പേരെടുത്ത ഏജൻസിയാണ് എപിക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
