സിവിൽ ഐഡി: തെറ്റുതിരുത്താൻ ഓൺലൈൻ സംവിധാനം
text_fieldsകുവൈത്ത് സിറ്റി: വിദേശികൾക്ക് സിവിൽ െഎഡിയിലെ തെറ്റ് പരിശോധിക്കാനും തിരുത്താനു ം ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ മേധാവി മു സാഇദ് അൽ അസൂസി വാർത്തക്കുറിപ്പിൽ അറിയിച്ചതാണ്. സിവിൽ െഎഡി ഇഷ്യൂ ചെയ്യുന്നതിനു മുമ്പ് വെബ്സൈറ്റിൽ പരിശോധിച്ച് തെറ്റുണ്ടെങ്കിൽ തിരുത്തലിന് അപേക്ഷിക്കാൻ കഴിയും. പാസി ഒാഫിസിലെ തിരക്ക് കുറയാനും വിദേശികൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് ഒഴിവാകാനും ഇത് സഹായിക്കും.
ലാറ്റിൻ നാമത്തിലെ തെറ്റുതിരുത്താൻ ജീവനക്കാർക്ക് അധികാരം നൽകിയിട്ടുണ്ട്. പാസ്പോർട്ടിലെ ഇഖാമ സ്റ്റിക്കർ ഒഴിവാക്കി എമിഗ്രേഷൻ നടപടികൾക്ക് സിവിൽ െഎഡി ആധാരമാക്കിയശേഷം പാസ്പോർട്ടിലെപോലെയല്ല സിവിൽ െഎഡിയിലെങ്കിൽ യാത്ര തടസ്സമാവുന്ന സാഹചര്യമുണ്ടായിരുന്നു. അറബിയിലെയും ഇംഗ്ലീഷിലെയും പേരുകൾ കമ്പ്യൂട്ടർ സംവിധാനത്തിൽ പരിശോധിക്കുേമ്പാൾ അക്ഷരവ്യത്യാസം ഉണ്ടെങ്കിൽ പ്രശ്നമാണ്. ജീവനക്കാരുടെ പിഴവുകൊണ്ട് അക്ഷരത്തെറ്റ് വരുന്നത് വ്യാപകമാണെന്ന് പരാതി ഉയർന്നിരുന്നു.
തങ്ങളുടേതല്ലാത്ത കാരണത്താൽ വന്ന തെറ്റ് തിരുത്താൻ വീണ്ടും മന്ത്രാലയത്തിൽ പോവണമെന്ന് മാത്രമല്ല, പുതിയ കാർഡിന് പണവും നൽകേണ്ടിവരുന്നു. പാസ്പോർട്ടിലെയും സിവിൽ െഎഡിയിലെയും വ്യത്യാസം ശ്രദ്ധിക്കാതെ എമിഗ്രേഷൻ കൗണ്ടറിലെത്തി യാത്ര ചെയ്യാനാവാതെ മടങ്ങിയവരുമുണ്ട്. തെറ്റ് തിരുത്താൻ വരുന്നവരുടെ ബാഹുല്യംകൊണ്ട് സിവിൽ െഎഡി ഒാഫിസിൽ അതിരാവിലെ മുതൽ വൻ തിരക്കാണ് കഴിഞ്ഞ കുറച്ചു ദിവസമായി അനുഭവപ്പെടുന്നത്. ഇൗ അവസ്ഥക്ക് മാറ്റം വരാൻ ഒാൺലൈൻ സംവിധാനം സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
