കാലിൽ ഇരുമ്പുദണ്ഡ് വീണ് ചികിത്സയിലായിരുന്ന ഇസ്ഹാഖ് നാടണഞ്ഞു
text_fieldsകുവൈത്ത് സിറ്റി: ജോലിസ്ഥലത്ത് കാലിൽ 100 കിലോ ഭാരമുള്ള ഇരുമ്പുദണ്ഡ് വീണ് പരിക്കേറ ്റ് ദുരിതത്തിലായ കണ്ണൂർ ചാലിയോട് സ്വദേശി ഇസ്ഹാഖ് നാടണഞ്ഞു. കാൽ മൂന്നായി ഒടിഞ്ഞ ഇസ് ഹാഖ് കഴിഞ്ഞ ഒന്നരമാസമായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിസ കാലാവധി തീ ർന്ന ഇസ്ഹാഖിനെ ജയിൽശിക്ഷ കൂടാതെ നാട്ടിൽ എത്തിക്കുക എന്ന ഭാരിച്ച വെല്ലുവിളി വിജയകരമായി പൂർത്തിയാക്കാൻ കെ.കെ.എം.എ മാഗ്നറ്റ് ടീമിെൻറ ശ്രമഫലമായി കഴിഞ്ഞു. മാഗ്നറ്റ് ടീം ബന്ധപ്പെടുേമ്പാൾ വിസ കാലാവധി എട്ടുമാസം കഴിഞ്ഞിരുന്നു.
ഫാം വിസയിൽ വന്ന ഇദ്ദേഹം സ്പോൺസറെ അന്വേഷിച്ച് കണ്ടെത്താൻ കഴിഞ്ഞില്ല. സ്പോൺസർ നേരത്തേ ഒളിച്ചോട്ട പരാതി കൊടുത്തിട്ടുമുണ്ടായിരുന്നു. ഇഖാമ കാലാവധി ഇല്ലാത്ത ഇസ്ഹാഖ് ചികിത്സയിനത്തിൽ 1100 ദീനാർ കെട്ടിവെക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെെട്ടങ്കിലും മാഗ്നറ്റ് ടീം സംസാരിച്ചതിെൻറ അടിസ്ഥാനത്തിൽ മാനുഷിക പരിഗണന വെച്ച് 500 ദീനാർ ആക്കി കുറച്ചു നൽകി. സുമനസ്സുകളുടെ സഹകരണത്തോടെ തുക സമാഹരിക്കാൻ കഴിയുകയും അധികൃതർ മനുഷ്യത്വത്തോടെ ഇടപെട്ട് നിയമതടസ്സങ്ങൾ നീക്കുകയും ചെയ്തതോടെ ഇസ്ഹാഖിന് നാടണയാൻ വഴിയൊരുങ്ങി.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിമാന ടിക്കറ്റും വീൽചെയറും നൽകി സഹായിച്ചു. ചൊവ്വാഴ്ച രാത്രി 10.30നുള്ള ഇത്തിഹാദ് വിമാനത്തിൽ അദ്ദേഹം കോഴിക്കോേട്ടക്ക് യാത്രയായി. സംസം റഷീദ്, ബഷീർ ഉദിനൂർ, ഹനീഫ, എൻ. സാജിദ്, സൈദ് അലവി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
