ഗതാഗത നിരീക്ഷണം ആഭ്യന്തരവകുപ്പ് പുതിയ കാമറകൾ സ്ഥാപിച്ചു
text_fieldsകുവൈത്ത് സിറ്റി: റോഡ് ഗതാഗത നിരീക്ഷണത്തിന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം പുതിയ കാമറകൾ സ്ഥാപിച്ചു. അമിതവേഗം പോലെയുള്ള കുറ്റകൃത്യങ്ങൾക്ക് ശിക്ഷയീടാക്കാനല്ല പു തിയ കാമറകൾ. റോഡിലെ തിരക്ക് മനസ്സിലാക്കുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയുമാണ് പുതിയ സംവിധാനത്തിെൻറ ലക്ഷ്യം. ആഭ്യന്തരമന്ത്രാലയത്തിെൻറ ഒാപറേഷൻ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള കാമറകൾ ഉപയോഗിച്ച് ഒരേസമയം വിവിധ റോഡുകൾ നിരീക്ഷിക്കാൻ കഴിയും. തിരക്കില്ലാത്ത റൂട്ടുകളിലേക്ക് ഗതാഗതം തിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് ഇത് ഗതാഗത വകുപ്പിനെ സഹായിക്കും.
അതിനിടെ, ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ ഗതാഗത വകുപ്പ് ഏതാനും മൊബൈൽ കാമറ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ റോഡുകളിലും പാലങ്ങളിലുമാണ് ഇത് ഉപയോഗിക്കുന്നത്. ഇവിടങ്ങളിൽ കാമറ സ്ഥാപിക്കാൻ കരാർ ഏൽപിച്ച കമ്പനികൾ ദൗത്യം പൂർത്തിയാക്കുന്നത് വരെയാണ് മൊബൈൽ കാമറകൾ ഉപയോഗിക്കുക. ആഭ്യന്തര മന്ത്രാലയത്തിെൻറ ഒാപറേഷൻ റൂമിലേക്ക് തത്സമയം വിവരം നൽകാൻ മൊബൈൽ കാമറ യൂനിറ്റുകൾക്ക് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.