ശൈഖ് ജാബിർ പാലം മേയ് ഒന്നിന് പൊതുജനങ്ങൾക്കായി തുറക്കും
text_fieldsകുവൈത്ത് സിറ്റി: പണി പൂർത്തിയായ ശൈഖ് ജാബിർ പാലം മേയ് ഒന്നിന് പൊതുജനത്തിന് ഗതാഗത ത്തിന് തുറന്നുകൊടുക്കും. കുവൈത്തിെൻറ അഭിമാന സ്തംഭങ്ങളിലൊന്നായി മാറിയേക്കാവ ുന്ന ശൈഖ് ജാബിർ പാലം തുറന്നുകൊടുക്കുന്നതോടെ കുവൈത്ത് സിറ്റിയിൽനിന്ന് സുബ്ബിയയി ലേക്കുള്ള ദൂരം 104 കിലോമീറ്ററിൽനിന്ന് 37.5 കിലോമീറ്റർ ആയി കുറയും. നിലവിൽ ഒന്നര മണിക്കൂർ വേണ്ടിടത്ത് അരമണിക്കൂർകൊണ്ട് എത്താനാകും. കടലിലും കരയിലുമായാണ് പാലം കടന്നുപോകുന്നത്.
കടൽപാലങ്ങളുടെ ഗണത്തിൽ ലോകത്ത് നാലാമത്തെ വലിയ പാലമാകും ജാബിർ പാലം. കടന്നുപോകുന്ന വഴിയിൽ രണ്ട് വ്യവസായ ദ്വീപുകളും ഒട്ടേറെ സർക്കാർ സേവന സ്ഥാപനങ്ങളും ഉണ്ടാകും. 7,38,750 ദശലക്ഷം ദീനാർ പദ്ധതി ചെലവ് കണക്കാക്കി 2013 നവംബർ മൂന്നിന് ആണ് പാലത്തിെൻറ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. കുവൈത്ത് സിറ്റിയിൽ രണ്ട് ദിശയിലേക്കാണ് പാലം.
ഗസാലി അതിവേഗ പാതയിലെ സിഗ്നൽ പോയൻറിൽനിന്ന് ആരംഭിച്ച് ജമാൽ അബ്ദുന്നാസർ റോഡിന് അനുബന്ധമായി സുബ്ബിയ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്റർ നീളമുണ്ടാകും. ദോഹ തുറമുഖ ദിശയിലേക്ക് 12.4 കിലോമീറ്റർ നീളമാണുള്ളത്. ജാബിർ പാലത്തിൽ ലോകോത്തര നിലവാരത്തിലുള്ള നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 819 ഫിക്സഡ് കാമറകൾക്ക് പുറമെ എല്ലാ ഭാഗത്തേക്കും ചലിക്കുന്ന 25 പാൻ ടിൽറ്റ് സൂം കാമറകളും പാലത്തിൽ നിരീക്ഷണത്തിനുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
