Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right2021 ഏ​പ്രി​ൽ മു​ത​ൽ...

2021 ഏ​പ്രി​ൽ മു​ത​ൽ വാ​റ്റ്​

text_fields
bookmark_border
2021 ഏ​പ്രി​ൽ മു​ത​ൽ വാ​റ്റ്​
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ 2021 ഏ​പ്രി​ൽ മു​ത​ൽ മൂ​ല്യ​വ​ർ​ധി​ത നി​കു​തി (വാ​റ്റ്​) ന​ട​പ്പാ​ക്കു​മെ​ന് ന്​ റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം, പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ, സോ​ഫ്​​റ്റ്​ ഡ്രി​ങ്ക്​​സ്​ എ​ന്നി​വ​ക്ക്​ 2020 ഏ​പ്രി​ൽ തു​ട​ക്കം മു​ത​ൽ നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​നാ​ണ്​ നീ​ക്കം. വാ​റ്റ്​ ന​ട​പ്പാ​ക്ക​ണ​മെ​ന്ന​ത്​ ജി.​സി.​സി തീ​രു​മാ​ന​മാ​ണ്. ത​ദ്ദേ​ശീ​യ​മാ​യ എ​തി​ർ​പ്പ്​ കാ​ര​ണം കു​വൈ​ത്തി​ൽ മൂ​ല്യ​വ​ർ​ധി​ത നി​കു​തി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​ട്ടി​ല്ല. 2021/ 22 സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യം അ​ധി​കൃ​ത​ർ​ക്കു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​നി​ട​യി​ലും പാ​ർ​ല​​മ​െൻറി​​െൻറ ശ​ക്​​ത​മാ​യ എ​തി​ർ​പ്പ്​ മ​റി​ക​ട​ന്ന്​ ന​ട​പ്പാ​ക്ക​ൽ എ​ളു​പ്പ​മാ​വി​ല്ലെ​ന്ന സൂ​ച​ന​യാ​ണ്​ ല​ഭി​ക്കു​ന്ന​ത്.

പാ​ർ​ല​മ​െൻറി​ലെ ച​ർ​ച്ച​യ​ട​ക്ക​മു​ള്ള ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി മാ​ത്ര​മേ നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​നാ​വൂ. ഇ​തി​നു​ ശേ​ഷ​മ​ല്ലാ​തെ നി​കു​തി​യേ​ർ​പ്പെ​ടു​ത്താ​നാ​വി​ല്ല. സ​മ്പ​ദ്ഘ​ട​ന മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് വാ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന കാ​ര്യം പാ​ർ​ല​മ​െൻറി​നെ ബോ​ധ്യ​പ്പെ​ടു​ത്തി സ​മ​വാ​യ​ത്തി​ലെ​ത്താ​നാ​ണ്​ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്.

എ​ണ്ണ​യി​ത​ര വ​രു​മാ​ന വ​ർ​ധ​ന​ക്ക്​ വി​വി​ധ സ​ർ​ക്കാ​ർ ഫീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും നീ​ക്ക​മു​ള്ള​താ​യി അ​ന്ന​ഹ്​​ർ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. സൗ​ദി​യും യു‌.​എ‌.​ഇ​യും ക​ഴി​ഞ്ഞ വ​ർ​ഷം വാ​റ്റ് ന​ട​പ്പാ​ക്കി. അ​തേ​സ​മ​യം, കു​വൈ​ത്തി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ക വ്യ​ക്​​ത​മാ​യ നി​യ​മ പി​ൻ​ബ​ല​ത്തോ​ടെ മാ​ത്ര​മാ​കു​മെ​ന്ന്​ ധ​ന​മ​ന്ത്രി ഡോ. ​നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫും സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഗ​വ​ർ​ണ​ർ മു​ഹ​മ്മ​ദ്​ അ​ൽ ഹാ​ഷി​ലും ര​ണ്ടു​മാ​സം മു​മ്പ്​ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story