മനുഷ്യക്കടത്ത്: കുവൈത്തിലെ ചെറുകിട സ്ഥാപനങ്ങളിലേക്ക് തൊഴിലാളികളെ അയക്കുന്നത് ഈജിപ്ത് നിർത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ചെറുകിട സ്ഥാപനങ്ങളിലേക്കും കമ്പനികളിലേക്കും തൊഴിലാ ളികളെ അയക്കുന്നത് ഈജിപ്ത് താൽക്കാലികമായി നിർത്തി.
ചെറുകിട പ്രോജക്റ്റുകളിലേക ്ക് വിദഗ്ധ തൊഴിലാളികളെ ഉൾപ്പെടെ അയക്കേണ്ടതില്ലെന്നാണ് തീരുമാനം. മനുഷ്യക്കടത്ത് തടയുന്നതിെൻറ ഭാഗമായി ഈജിപ്ത് തൊഴിൽ കാര്യാലയമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
കുവൈത്തിലെ ചെറുകിട കമ്പനികളിലേക്കും വ്യവസായ സംരംഭങ്ങളിലേക്കും റിക്രൂട്ട് ചെയ്യപ്പെട്ട നിരവധി ഈജിപ്ഷ്യൻ തൊഴിലാളികൾ ജോലിയോ ശമ്പളമോ ഇല്ലാത്തതിനാൽ പരാതിയുമായി അധികൃതരെ സമീപിച്ചിരുന്നു. 1500 ദീനാർ വരെ നൽകിയാണ് ഇവരിൽ പലരും കുവൈത്തിലെത്തിയത്. ചെറുകിട സംരംഭങ്ങളുടെ പേരിലുള്ള മൂന്നു വർഷ കാലാവധിയുള്ള വിസയിലെത്തിയ തങ്ങൾക്ക് തൊഴിലുടമ ജോലിയോ ശമ്പളമോ നൽകുന്നില്ലെന്നായിരുന്നു തൊഴിലാളികളുടെ പരാതി.
വിസ വാങ്ങുന്നതും വിൽക്കുന്നതും കുവൈത്ത് നിയമപ്രകാരം ഗുരുതരമായ നിയമ ലംഘനമാണെങ്കിലും വിസക്കച്ചവടക്കാരും മനുഷ്യക്കടത്തു സംഘങ്ങളും കടലാസു കമ്പനികളുടെ പേരിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഈജിപ്ത് തൊഴിൽ വകുപ്പ് റിക്രൂട്ട്മെൻറ് വിലക്കേർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
