സാമ്പത്തിക കുറ്റകൃത്യ കേസിൽ മലയാളികൾക്ക് തടവുശിക്ഷ
text_fieldsകുവൈത്ത് സിറ്റി: സാമ്പത്തിക കുറ്റകൃത്യ കേസിൽ രണ്ടു മലയാളികൾക്ക് പ്രാഥമിക കോടതി ഒരു വർഷം തടവുവിധിച്ചു. പ്രമുഖ വ്യവസായി കെ.ജി. എബ്രഹാമിെൻറ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനി നൽകിയ കേസിലാണ് മുൻ മാനേജർ ഉൾപ്പെടെ രണ്ടു മലയാളികളെ കോടതി ശിക്ഷിച്ചത്. നേരത്തേ എൻ.ബി.ടി.സിയിൽ മാനേജറായിരുന്ന ചങ്ങനാശേരി സ്വദേശി ജയകൃഷ്ണൻ നായർ, സഹായി ഹരിപ്പാട് സ്വദേശി ബിച്ചു രവി എന്നിവർക്കാണ് പ്രാഥമിക കോടതി ഒരു വർഷം വീതം തടവ് വിധിച്ചത്.
അതേസമയം, ശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് 100 ദീനാർ കെട്ടിവെച്ച് അപ്പീൽ കോടതിയെ സമീപിക്കാൻ പ്രതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. കേസിൽ കള്ളസാക്ഷി പറഞ്ഞതിന് കുവൈത്ത് പൗരന് രണ്ടു മാസം തടവും വിധിച്ചിട്ടുണ്ട്. മറ്റൊരു പ്രതി ഷാജൻ ജോസഫ് പീറ്ററെ വെറുതെവിട്ടു. കമ്പനിലെ മാനേജർ പദവി ദുരുപയോഗം ചെയ്ത് ജയകൃഷ്ണൻ നായർ മറ്റു പ്രതികളുടെ സഹായത്തോടെ കരാർ രേഖകളിൽ കൃത്രിമം ഉണ്ടാക്കി വൻതുക അപഹരിച്ചതായാണ് പരാതി.
അതേസമയം, പൊലീസ് കുറ്റപത്രത്തെ മാത്രം അടിസ്ഥാനമാക്കിയാണ് കീഴ്ക്കോടതി കോടതിവിധിയെന്നും തെളിവുകൾ സമർപ്പിച്ച് മേൽക്കോടതിയിൽ നിരപരാധിത്വം തെളിയിക്കാനാവുമെന്നും ജയകൃഷ്ണൻ നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
