ആരോഗ്യ രംഗത്ത് പൊതു-സ്വകാര്യ മേഖല സഹകരണം അനിവാര്യം –മന്ത്രി
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യരംഗത്ത് പൊതു-സ്വകാര്യ മേഖലകൾ സഹകരിച്ചു പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ്. ഗൾഫ് ഹെൽത്ത് കൗൺസിലിെൻറ പ്രഥമ സമ്മേളനം കുവൈത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികവുള്ള ആരോഗ്യ സേവനം ജനങ്ങൾക്ക് ലഭ്യമാവുക എന്നതാണ് പ്രധാനം. സുസ്ഥിര വികസന പദ്ധതിയിൽ ആരോഗ്യ സുരക്ഷ പ്രധാന ലക്ഷ്യമാണ്. ഇതിൽ സ്വകാര്യമേഖലക്കും കാര്യമായ പങ്കുവഹിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചികിത്സാ രംഗത്ത് നേരിടുന്ന വെല്ലുവിളികൾ, സാേങ്കതികവിദ്യ പരിഷ്കരണം, സ്വകാര്യ മേഖലയുടെ പങ്ക്, ഭരണതലത്തിലെ കാര്യക്ഷമത, പരസ്പര സഹകരണം തുടങ്ങി വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ചചെയ്തു. ‘പൂർണമായ ചികിത്സ’ പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ ജി.സി.സി ഹെൽത്ത് കൗൺസിൽ മേധാവി സൽമാൻ അൽ ദകീൽ, ലോകാരോഗ്യ സംഘടന റീജനൽ ഡയറക്ടർ അഹ്മദ് അൽ മൻദരി, ജി.സി.സി സെക്രട്ടറി ജനറൽ അബ്ദുല്ലത്തീഫ് അൽ സയാനി, സൗദി ആരോഗ്യമന്ത്രി തൗഫീഖ് അൽ റബീഅ, ഗൾഫ് രാജ്യങ്ങളിലെ മുതിർന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
