കഴിഞ്ഞവർഷം വൈദ്യുതി മന്ത്രാലയത്തിൽ ഒരു വിദേശിയെയും നിയമിച്ചില്ല
text_fieldsകുവൈത്ത് സിറ്റി: 2018 ഫെബ്രുവരി മുതൽ 2019 ഫെബ്രുവരി വരെ വൈദ്യുതി മന്ത്രാലയത്തിൽ 155 സ്വദേശികൾക്ക് നിയമനം നൽകിയതായി റിപ്പോർട്ട്. വാർഷിക നിയമനങ്ങളുമായി ബന്ധപ്പെട്ട് ജല-വൈദ്യുതി മന്ത്രാലയം തയാറാക്കിയ സ്ഥിതി വിവര കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്. ഇതേ കാലയളവിൽ വിദേശികളും സ്വദേശികളുമുൾപ്പെടെ 172 പേരുടെ സേവനമാണ് അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു വിദേശിയെ പോലും നിയമിച്ചിട്ടില്ലെന്ന് മന്ത്രാലയം അവകാശപ്പെട്ടു.
ജല-വൈദ്യുതി വിതരണ മേഖലയുമായി ബന്ധപ്പെട്ട ജോലികളിലാണ് പുതിയ ജീവനക്കാരിൽ അധികവും നിയമിക്കപ്പെട്ടത്. 93 സ്വദേശികളെയാണ് ഈ മേഖലയിൽ നിയമിച്ചത്. വൈദ്യുതോൽപാദന-ജല ശുദ്ധീകരണ പ്ലാൻറുകളിലാണ് പിന്നീട് കൂടുതൽ പേരെ നിയമിച്ചത്. സർക്കാർ ആവശ്യപ്പെടുന്ന തരത്തിൽ സ്വദേശിവത്കരണം ഏർപ്പെടുത്താൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
