കരിവളക്കയ്യിൽ ഇനി കാഞ്ചിത്തഴമ്പ്
text_fieldsകുവൈത്ത് സിറ്റി: എ.കെ. 47 എന്ന് കേട്ടിേട്ടയുള്ളൂ. സംഗതി പിശകാണെന്ന് അറിയാം. അതേ തോക്ക് കൈയിലെടുത്തപ്പോൾ ആദ്യം കൈയൊന്ന് വിറച്ചു. പിന്നെ ധൈര്യം സംഭരിച്ച് ഉയർത്തി ഉന്നം പിടിച്ച് കാഞ്ചിയിൽ ആഞ്ഞൊരു വലി. ലക്ഷ്യം കൃ ത്യമാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ക്രമാതീതായി വർധിച്ച കാലഘട്ടത്തിൽ സ്വയംപ്രതിരോധത്തിന് മടിച്ചുനിൽക്കരുതെന്ന സന്ദേശം പകരണം.
അതിനായാണ് ലോക മാതൃദിനത്തോടനുബന്ധിച്ച് മലയാളി വീട്ടമ്മമാരുടെ കൂട്ടായ്മയായ മലയാളി മോംസ് മിഡിൽഈസ്റ്റ് കുവൈത്ത് ചാപ്റ്റർ വീട്ടമ്മമാർക്കായി ഷൂട്ടിങ് പരിശീലനം സംഘടിപ്പിച്ചത്. കുവൈത്തിലെ മഅയ്ദീൻ ഷൂട്ടിങ് റേഞ്ചിൽ നടന്ന ഷൂട്ടിങ് പരിശീലനത്തിന് അൽ കദാരി ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വിജയിയായ ശരണ്യദേവി നേതൃത്വം നൽകി.
അമ്മമാർ എ.കെ 47, എ.യു.ജി 223യിലും കുട്ടികൾ എയർ പിസ്റ്റൾ, എയർ റൈഫിൾ തുടങ്ങിയവയിലും പരിശീലനം നടത്തി. തോക്ക് ഉപയോഗിക്കാൻ പഠിപ്പിക്കുകയെന്നതിനപ്പുറം ഓരോ പെൺകുട്ടിയും ബാല്യം മുതൽ പ്രതികരണ ശേഷിയുള്ളവരായും സ്വയരക്ഷക്കും അവകാശങ്ങൾക്കുംവേണ്ടി പോരാടുന്നവളുമായി മാറണം എന്ന സന്ദേശം പകരാനാണ് സംഘാടകർ ലക്ഷ്യമിട്ടതെന്നും സ്ത്രീകളുടെ ഉന്നമനത്തിനായുള്ള വിവിധ പരിപാടികളുമായി ഇനിയും മുന്നോട്ടുപോവുമെന്നും കുവൈത്ത് ചാപ്റ്റർ അഡ്മിൻ സുമി ജോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
