ഭീഷണികൾ നേരിടാൻ നിലപാടുകളിലെ െഎക്യം അനിവാര്യം –അമീർ
text_fieldsകുവൈത്ത് സിറ്റി: അംഗരാജ്യങ്ങൾ പരമാവധി ഐക്യപ്പെടുകയാണെങ്കിൽ മേഖല അഭിമുഖീകരിക ്കുന്ന എല്ലാ ഭീഷണികളെയും വെല്ലുവിളികളെയും അതിജയിക്കാൻ സാധിക്കുമെന്ന് കുവൈത്ത് അ മീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്. തുനീഷ്യയിൽ നടന്ന 30ാമത് അറബ് ലീഗ് ഉച്ചകോടിയിൽ കുവൈത്തിനെ പ്രതിനിധാനം ചെയ്ത് സംസാരിക്കുകയായിരുന്നു അമീർ. കുവൈത്തിലും ബൈറൂത്തിലും മുമ്പ് നടന്ന ഉച്ചകോടികളിലെ പ്രഖ്യാപനം നടപ്പാക്കണം. സാധാരണക്കാരുടെ ജീവിതനിലവാരം കാലോചിതമായി മെച്ചപ്പെടുത്താൻ അംഗരാജ്യങ്ങൾ തയാറാവണം.
ഫലസ്തീനുമായി ബന്ധപ്പെട്ട് സംസാരിക്കവെ അറബികളുടെ പ്രഥമ പരിഗണനാ വിഷയം അതാണെന്നും ജൂലാൻ കുന്നിനെ ഇസ്രായേലിെൻറ ഭാഗമായി അംഗീകരിച്ച വാഷിങ്ടൺ നടപടി അപലപനീയമാണെന്നും അമീർ പറഞ്ഞു. യമൻ വിഷയത്തിന് ചർച്ചകളിലൂടെ ശാശ്വതപരിഹാരം എന്ന കുവൈത്ത് നിലപാടിൽ മാറ്റമില്ല. മറ്റുരാജ്യങ്ങളിലെ നേതാക്കളെ അംഗീകരിക്കുക, അവരുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നീ നിബന്ധനകളോടെ ഇറാനുമായുള്ള സുഹൃദ്ബന്ധം നാം തുടരും. ന്യൂസിലൻഡ് പള്ളികളിലുണ്ടായതുപോലുള്ള മുഴുവൻ ഭീകരാക്രമണങ്ങളും അപലപിക്കപ്പെടേണ്ടതാണെന്ന് അമീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
