എ.എഫ്.സി കപ്പ് യോഗ്യത: കുവൈത്തിന് കിർഗിസ്ഥാനെതിരെ ആശ്വാസജയം
text_fieldsകുവൈത്ത് സിറ്റി: എ.എഫ്.സി കപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിെൻറ ഇ ഗ്രൂപ്പിലെ അവസാന റൗണ്ടിൽ കിർഗിസ്ഥാനെതിരെ കുവൈത്തിന് ആശ്വാസജയം. രണ്ട് ടീമുകളും നേരേത്ത പുറത്തേക്കുള്ള വഴി ഉറപ്പാക്കിയതിനാൽ പ്രാധാന്യമില്ലാതിരുന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിനാണ് കുവൈത്തിെൻറ ജയം. കുവൈത്തിനുവേണ്ടി അബ്ദുൽ അസീസ് മിർവി, അബ്ദുൽ മുഹ്സിൻ അൽ അജ്മി, ബദർ താരിഖ് എന്നിവർ ഗോൾ നേടിയപ്പോൾ ഏണസ്റ്റ് ബതിർകനോവ് കിർഗിസ്ഥാനുവേണ്ടി രണ്ട് ഗോൾ നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജോർഡനും സിറിയയും ഒാരോ ഗോൾവീതം നേടി സമനില പാലിച്ചു. രണ്ട് ടീമിനും ഏഴ് പോയൻറാണെങ്കിലും ഗോൾ ശരാശരിയിൽ ജോർഡൻ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി അടുത്തവർഷം തായ്ലൻഡിൽ നടക്കാനിരിക്കുന്ന എ.എഫ്.സി കപ്പിന് യോഗ്യത നേടി. മികച്ച രണ്ടാംസ്ഥാനക്കാരായി സിറിയയും അവസാന 16ൽ ഇടംപിടിച്ചിട്ടുണ്ട്. നേരേത്ത സിറിയയോടും ജോർഡനോടും തോറ്റതാണ് കുവൈത്തിനും കിർഗിസ്ഥാനും പുറത്തേക്കുള്ള വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
