ഡ്രൈവിങ് ലൈസൻസ്: ഓൺലൈൻ സംവിധാനം വിദേശികൾക്ക് ഈവർഷം അവസാനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ ഇടപാടുകൾ ഒാൺലൈനാക്കുന്ന പദ്ധതിയിൽ വിദേശികളെ ഉൾപ്പെടുത്തുക ഇൗ വർഷം അവസാനത്തോടെ. സ്വദേശികളുെടത് മേയ് മുതൽ നടപ്പാക്കും. ആഭ്യന്തര മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി അപേക്ഷിച്ചാൽ പ്രത്യേക സ്ഥലങ്ങളിൽ സ്ഥാപിച്ച സെൽഫ് സർവിസ് കിയോസ്കുകൾ വഴി ഉപയോക്താക്കൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്ന ഒാേട്ടാമേറ്റഡ് സംവിധാനമാണ് നിലവിൽവരുന്നത്. ഒാൺലൈനായി അപേക്ഷിച്ചാൽ മൊബൈൽ നമ്പറിലേക്ക് സന്ദേശം വരും. ഫെബ്രുവരിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയപ്പോൾ സാേങ്കതിക തകരാറൊന്നും ഉണ്ടായില്ല. വിദേശികൾക്ക് 65 വയസ്സാവുകയോ പിഴ ഉണ്ടാവുകയോ ജോലി മാറുകയോ രാജ്യംവിടുകയോ ചെയ്താൽ ലൈസൻസ് പുതുക്കാൻ കഴിയില്ല.
വിദ്യാർഥിയാണെങ്കിൽ പഠനകാലം കഴിഞ്ഞിട്ടുണ്ടെങ്കിലും ബ്ലോക്കാവും. ലൈസൻസ് സമ്പദിക്കാൻ അനുമതിയുള്ള പ്രഫഷനിലേക്കാണ് മാറ്റമെങ്കിൽ ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് ബ്ലോക്ക് ഒഴിവാക്കാം. ആറ് ഗവർണറേറ്റുകളിലെ വ്യത്യസ്ത സ്ഥലങ്ങളിലായി 15 സെൽഫ് സർവിസ് കിയോസ്കുകൾ സ്ഥാപിക്കും. ലൈസൻസ് വിതരണം, പുതുക്കൽ, കേടുവന്നതോ നഷ്ടപ്പെട്ടതോ ആയ ലൈസൻസുകൾക്ക് പകരംവാങ്ങിക്കൽ എന്നിവയെല്ലാം കിയോസ്കുകൾ വഴി സാധിക്കും. സിവിൽ െഎ.ഡി കാർഡ് അനുവദിക്കുന്നതിന് സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി ഒരുക്കിയ സംവിധാനത്തിന് സമാനമായാണ് ഗതാഗത വകുപ്പും സംവിധാനമൊരുക്കുന്നത്. പദ്ധതി നടത്തിപ്പ് മേൽേനാട്ടത്തിന് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
