2030നകം നാലുലക്ഷം തൊഴിലവസരം –ആസൂത്രണ ബോർഡ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് 2030 ആവുമ്പോഴേക്ക് പുതുതായി നാലുലക്ഷം തൊഴിലവസരങ്ങൾ സൃഷ് ടിക്കപ്പെടുമെന്ന് ആസൂത്രണ ബോർഡ് വ്യക്തമാക്കി.
വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തി റങ്ങുന്ന കുവൈത്തികൾക്കായിത്തന്നെ നാലുലക്ഷം തൊഴിലവസരങ്ങൾ ഇൗ കാലയളവിൽ കണ്ടെത്തേണ്ടിവരുമെന്നാണ് കണക്കൂട്ടൽ. ചൈനീസ് എംബസിയുടെ സഹകരണത്തോടെ ഉന്നതപഠന വിഭാഗം കുവൈത്ത് യൂനിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കവെ ആസൂത്രണ ബോർഡ് അംഗം ഡോ. ഫഹദ് അൽ റാഷിദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുവൈത്തിെൻറ ആധുനികീകരണം ലക്ഷ്യമാക്കി അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിർദേശ പ്രകാരം നടപ്പാക്കുന്ന ‘വിഷൻ 2035’ പദ്ധതി പാതി പിന്നിടുന്നതോടെത്തന്നെ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷയാണുള്ളത്. രാജ്യത്തും വിദേശ രാജ്യങ്ങളിലും ഉന്നത പഠനം നടത്തുന്ന ആയിരക്കണക്കിന് കുവൈത്തി യുവതി-യുവാക്കളാണ് അടുത്ത 10 വർഷത്തിനുള്ളിൽ തൊഴിൽ വിപണിയിലെത്തുക. എല്ലാവർക്കും സർക്കാർ മേഖലയിൽ ജോലി ലഭ്യമാക്കുക സാധ്യമല്ല. സ്വകാര്യ മേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും അനുയോജ്യമായ തസ്തികകൾ ഇവർക്കായി ലഭ്യമാക്കേണ്ടിവരും. ഇതുകൂടി കണക്കിലെടുത്തുകൊണ്ടുള്ള വികസന പദ്ധതികളാണ് ഭാവിയിൽ ആസൂത്രണം ചെയ്യുകയെന്നും ഫഹദ് അൽ റാഷിദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
