Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്​​കൂ​ളു​ക​ളി​ൽ...

സ്​​കൂ​ളു​ക​ളി​ൽ അ​ക്ര​മം വ​ർ​ധി​ക്കു​ന്നു; മ​ന്ത്രാ​ല​യം ഇ​ട​പെ​ട​ണ​മെ​ന്ന്​ എം.​പി

text_fields
bookmark_border
സ്​​കൂ​ളു​ക​ളി​ൽ അ​ക്ര​മം വ​ർ​ധി​ക്കു​ന്നു; മ​ന്ത്രാ​ല​യം ഇ​ട​പെ​ട​ണ​മെ​ന്ന്​ എം.​പി
cancel
camera_alt???????????? ??? ???????

കു​വൈ​ത്ത്​ സി​റ്റി: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ ല​യം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും മു​ഹ​മ്മ​ദ്​ അ​ൽ ഹു​വൈ​ല എം.​പി പ​റ​ഞ്ഞു. അ​ക്ര​മ​ങ്ങ​ളു​ടെ എ​ണ്ണ​ത് തി​ലും സ്വ​ഭാ​വ​ത്തി​ലും അ​ടു​ത്തി​ടെ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ന​ട​ക്കു​ന്ന സ്വാ​ഭാ​വി​ക ക​ശ​പി​ശ​ക​ളി​ൽ​നി​ന്ന്​ മാ​റി ​ഗു​രു​ത​ര​മാ​യ അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക്​ ക​ട​ക്കു​ന്നു. അ​ക്ര​മ​വാ​സ​ന ചെ​റു​പ്പ​ത്തി​ലേ ഇ​ല്ലാ​താ​ക്കി​യി​ല്ലെ​ങ്കി​ൽ സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന്​ ഭീ​ഷ​ണി​യാ​വു​ന്ന കു​റ്റ​വാ​ളി​ക​ൾ സൃ​ഷ്​​ടി​ക്ക​പ്പെ​ടു​ന്ന​തി​ലേ​ക്കാ​ണ്​ അ​ത്​ ന​യി​ക്കു​ക.

സ്​​കൂ​ൾ അ​ധി​കൃ​ത​രും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും വി​ഷ​യം ഗൗ​ര​വ​ത്തി​ലെ​ടു​ത്ത്​ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന്​​ പാ​ർ​ല​​മ​െൻറി​​െൻറ വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ​മി​തി വ​ക്താ​വ്​ കൂ​ടി​യാ​യ മു​ഹ​മ്മ​ദ്​ അ​ൽ ഹു​വൈ​ല പ​റ​ഞ്ഞു. ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളും സ്വ​ഭാ​വ സം​സ്​​ക​ര​ണ ക്ലാ​സു​ക​ളും വ​ർ​ധി​പ്പി​ക്ക​ണം. മ​ത​വി​ദ്യാ​ഭ്യാ​സ​വും ധാ​ർ​മി​ക ശി​ക്ഷ​ണ​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. സ്​​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ വ്യാ​പ​ക​മാ​ക്ക​ണം. സ്​​ഥി​ര​മാ​യി അ​ക്ര​മം ന​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ഉ​റ​പ്പാ​യും കാ​മ​റ സ്ഥാ​പി​ക്ക​ണം. കു​ട്ടി​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ന​ന്നാ​ക്കാ​നു​ള്ള പ​രി​പാ​ടി​ക​ൾ ആ​സൂ​ത്രി​ത​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഇ​തി​ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story