അനധികൃത താമസക്കാരെ പിടികൂടാൻ സമഗ്ര പദ്ധതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ അനധികൃത താമസക്കാരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം സമ ഗ്ര പദ്ധതി തയാറാക്കി. വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ സമഗ്ര പരിശോധനക്ക് പദ്ധതി ആസൂത്രണം ചെയ്തു. വരും ദിവസങ്ങളിൽ കനത്ത പൊലീസ് പരിശോധനക്ക് രാജ്യം സാക്ഷിയായേക്കും. ഇൗ വർഷം പൊതുമാപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത അധികൃതർ തള്ളി. 2018 ജനുവരി 29 മുതൽ രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. 57,000 ആളുകൾ മാത്രമാണ് അന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. ഏഴുവർഷത്തെ ഇടവേളക്ക് ശേഷമാണ് കഴിഞ്ഞ വർഷം പൊതുമാപ്പ് അനുവദിച്ചത്. അനധികൃതതാമസക്കാർക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച് രേഖകൾ ശരിയാക്കാനും 25 ദിവസമാണ് ആദ്യം അനുവദിച്ചിരുന്നത്.
വിവിധ എംബസികളുടെ അഭ്യർഥനയെ തുടർന്ന് ഇത് പിന്നീട് രണ്ടുമാസം കൂടി നീട്ടിനൽകി. പൊതുമാപ്പ് പ്രഖ്യാപിക്കുേമ്പാൾ 1,54,000 പേരാണ് ഇഖാമയില്ലാതെ കഴിഞ്ഞിരുന്നത്. ഇതിൽ ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ മുന്നോട്ടുവന്നില്ല. ഇൗ സാഹചര്യത്തിൽ ഇനിയും അവസരം നൽകുന്നതിൽ അർഥമില്ലെന്നും അരിച്ചുപെറുക്കി പരിശോധന നടത്തി അനധികൃത താമസക്കാരെ പിടികൂടി കയറ്റിയയക്കുകയാണ് ഇനി വേണ്ടതെന്നാണ് ഉന്നതതല നിരീക്ഷണം. അതിനിടെ ആകെ താമസ നിയമലംഘകർ 70,000 മാത്രമേ വരൂ എന്നും നിഗമനമുണ്ട്. മന്ത്രാലയത്തിെൻറ പട്ടികയിൽ ഒരുലക്ഷത്തിലേറെ പേരുണ്ടെങ്കിലും 25 വർഷം മുേമ്പ പട്ടികയിൽ ഇടംപിടിച്ച പലരും ഇക്കാലത്തിനിടയിൽ രാജ്യംവിട്ടിട്ടുണ്ടാവുമെന്നാണ് കണക്കൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
