സിറിയക്ക് വീണ്ടും 300 ദശലക്ഷം ദീനാറിെൻറ കുവൈത്ത് സഹായം
text_fieldsകുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷങ്ങൾ കൊണ്ട് തകർന്ന സിറിയയെ പുനരുദ്ധരിക്കുന്നതി ന് കുവൈത്ത് വീണ്ടും 300 ദശലക്ഷം ദീനാർ സഹായം പ്രഖ്യാപിച്ചു. ബെൽജിയത്തിലെ ബ്രസൽസിൽ നടന്ന സിറിയൻ സഹായ സമ്മേളനത്തിൽ വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദാണ് കുവൈത്തിെൻറ സഹായം പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് വർഷങ്ങൾകൊണ്ട് ഘട്ടംഘട്ടമായാണ് സിറിയക്കിത് നൽകുക. അറബ് വികസനകാര്യങ്ങൾക്കുള്ള കുവൈത്ത് നാണയനിധിയുടെ നിബന്ധനകൾ ഇതിന് ബാധകമായിരിക്കും. ഇതിന് മുമ്പ് നാല് സിറിയൻ സഹായ ഉച്ചകോടികൾക്ക് കുവൈത്ത് ആഥിത്യം വഹിച്ചിരുന്നു. മൂന്ന് ഉച്ചകോടികളിലായി ഏകദേശം 190 കോടി ദീനാറാണ് കുവൈത്ത് സംഭാവന നൽകിയത്. ബെൽജിയത്തിൽ സിറിയൻ കാര്യങ്ങൾക്കായുള്ള െഎക്യരാഷ്ട്ര സഭയുടെ പ്രതിനിധി ജിയർ പെഡേഴ്സനുമായി കുവൈത്ത് വിദേശകാര്യ മന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
