എണ്ണമേഖലയിൽ കുവൈത്തിൽ കാൽവെപ്പിനൊരുങ്ങി ഏരീസ് ഗ്രൂപ്
text_fieldsകുവൈത്ത് സിറ്റി: എണ്ണമേഖലയിൽ കുവൈത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി ദുബൈ കേന്ദ്രമായി പ് രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്. ഇതിന് മുന്നോടിയായി ഈരംഗത്തെ സാധ്യതകളും ഭാവിയില്‍ നേ രിടേണ്ടിവന്നേക്കാവുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യാൻ മറൈന്‍- ഓഫ്ഷോര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയിലെ ബഹുരാഷ്ട്ര കമ്പനികളെയും സാങ്കേതിക വിദഗ്ധരെയും പങ്കെടുപ്പിച്ച് ‘കുവൈത്ത് സിമ്പോസിയം’ എന്ന പേരിൽ ഏകദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. എണ്ണ/വാതക ഖനന മേഖലയിൽ പരിശോധനാ വിഭാഗത്തിൽ ഒട്ടേറെ പേർക്ക് അവസരം നൽകുന്ന പദ്ധതിയാണ് കുവൈത്തിൽ നടപ്പാക്കുന്നതെന്ന് ഏരീസ് ഗ്രൂപ് സി.ഇ.ഒ സോഹൻ റോയ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതി തുടങ്ങുന്നതിന് കെ.എൻ.പി.സിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കാൻ കഴിയുമെന്നും ഇതിൽ 70 ശതമാനവും മലയാളികളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്പനിയുടെ കുവൈത്ത് ഡയറക്ടർ ജോൺ മാത്യു, പ്രഭിരാജ്, സുധീർ, ശിവദാസ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. ജുമൈറ മെസ്സില ബീച്ച് ഹോട്ടലില്‍ നടന്ന സിേമ്പാസിയം പെട്രോ കെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി സി.ഇ.ഒ മുൽത്താഖ് അൽ ആസ്മി ഉദ്ഘാടനം ചെയ്തു. വിദഗ്ധര്‍ നയിച്ച ക്ലാസുകള്‍ക്ക് പുറമെ, വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും നടന്നു. സമുദ്ര- കപ്പല്‍- ഓയില്‍-ഗ്യാസ് മേഖലകളില്‍ വരും വര്‍ഷങ്ങളില്‍ സ്വീകരിക്കേണ്ട വ്യവസായിക നയങ്ങളും, വിപണി സാധ്യതകളും സംബന്ധിച്ച പൊതുധാരണ കോൺഫറൻസിൽ രൂപപ്പെടുത്തി. ഹമീദ് അവാദ്, ജമീൽ അൽ അലി, ക്യാപ്റ്റൻ ഡേവിഡ് നിക്കോളാസ്, രാജേഷ് റ്റോർവെ, ബിനോദ് കുമാർ, ഗിൽബെർട്ട് എ രഘു, വിദ്യ പ്രകാശ് തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു. ഇൻറര്‍നാഷനല്‍ മാരിടൈം ക്ലബ് പുരസ്കാരങ്ങളും കോണ്‍ഫറന്‍സിനോടനുബന്ധിച്ച് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
