കുവൈത്ത് സ്വദേശിവത്കരണം: ഏപ്രിൽ ഒന്ന് മുതൽ സമയബന്ധിതമായി നടപ്പാക്കാൻ പദ്ധതി
text_fields
കുവൈത്ത് സിറ്റി: അടുത്തമാസം തുടക്കം മുതൽ രാജ്യത്ത് സർക്കാർ മേഖലയിൽ സ്വദേശിവത്കരണം സമയബന്ധിതമായി നടപ്പാ ക്കാൻ പദ്ധതി. സിവിൽ സർവിസ് കമീഷനുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ പത്രമാണ് ഇക്കാര്യം റിപ് പോർട്ട് ചെയ്തത്.
ഇതിെൻറ ഭാഗമായി വിവിധ വകുപ്പുകളിൽനിന്ന് ഒഴിവാക്കപ്പെടേണ്ട വിദേശികൾക്ക് ഇതിനകം വിവരം നൽകിയിട്ടുണ്ട്. മരവിപ്പിക്കേണ്ട തസ്തികകൾ ഏതൊക്കെയാണെന്നും പിരിച്ചുവിടേണ്ട വിദേശികൾ ആരൊക്കെയാണെന്നതും സംബന്ധിച്ച പട്ടിക നേരത്തെ ബന്ധപ്പെട്ട വകുപ്പുകളുടെ അറിവോടെ തയാറാക്കിയതാണ്. ഇതിൽ സിവിൽ സർവിസ് കമീഷൻ ഇടപെട്ടിട്ടില്ല.
ആ പട്ടികയിലുൾപ്പെട്ടവരെയാണ് ഘട്ടംഘട്ടമായി ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുക. അടുത്ത അഞ്ച് സാമ്പത്തിക വർഷത്തിനിടയിൽ പൂർത്തിയാക്കേണ്ട സ്വദേശിവത്കരണത്തിന് കമീഷൻ തോത് നിശ്ചയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയമുൾപ്പെടെ പൊതുമേഖലയിലെ ഒരു വകുപ്പിനും ഇതിൽ ഇളവ് നൽകില്ലെന്ന് കമീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം തുടങ്ങി വിവിധ വകുപ്പുകൾ സ്വദേശിവത്കരണത്തിൽ ഇളവ് ആവശ്യപ്പെട്ട് നേരത്തെ അപേക്ഷ നൽകിയിരുന്നു.
യോഗ്യരായ വേണ്ടത്ര സ്വദേശികളെ ലഭ്യമല്ലാത്തത് കാരണം ദൈനംദിനപ്രവർത്തനം ബുദ്ധിമുട്ടിലാവുമെന്നാണ് ഇവരുടെ വാദം. ഘട്ടംഘട്ടമായി സ്വദേശികളെ പരിശീലിപ്പിച്ച് വളർത്തിയെടുക്കണമെന്നാണ് സിവിൽ സർവിസ് കമീഷൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.