സന്ദര്‍ശക വിസക്ക് ഇൻഷുറൻസ്: റമദാനു മുമ്പ് നിയമമായേക്കുമെന്ന് സൂചന
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇൻഷുറൻസ് ന ിർബന്ധമാക്കാനുള്ള തീരുമാനം റമദാനു മുമ്പ് നിയമമായേക്കുമെന്ന് സൂചന. റമദാനിൽ സ ന്ദർകരുടെ എണ്ണം വർധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് രണ്ടു മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരുത്താനാണ് നീക്കം നടക്കുന്നത്. സന്ദർശക വിസയിൽ കുവൈത്തിലേക്ക് വരുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന നിർദേശത്തിന് ചൊവ്വാഴ്ചയാണ് കുവൈത്ത് പാർലമെൻറിെൻറ അംഗീകാരമായത്.
ഔദ്യോഗിക െഗസറ്റിൽ മന്ത്രിസഭയുടെ അംഗീകരം കൂടി ലഭിച്ചശേഷം ഔദ്യോഗിക െഗസറ്റിൽ പ്രസിദ്ധീകരിച്ചാലാണ് നിയമം പ്രാബല്യത്തിലാവുക. ഇൻഷുറൻസ്തുക സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ലെങ്കിലും റമദാൻ ആരംഭിക്കുംമുമ്പ് നിർദേശം നിയമമാക്കി നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് ആഭ്യന്തര മന്ത്രാലയമെന്നാണ് റിപ്പോർട്ടുകൾ. റമദാൻ സീസണിലാണ് കുവൈത്തിൽ ഏറ്റവും കൂടുതൽ സന്ദർശക വിസ അനുവദിക്കുന്നത്. പുണ്യമാസത്തിൽ ആളുകൾ ദാനധർമങ്ങൾ വർധിപ്പിക്കുന്നതിനാൽ ഭിക്ഷാടനവും പിരിവും ലക്ഷ്യമിട്ട് വരുന്നവരും കുറവല്ല. ഇങ്ങനെ യാചനക്കും മറ്റുമായി ആളുകൾ സന്ദർശന വിസയിലെത്തുന്ന പ്രവണതക്ക് തടയിടാൻ ഇൻഷുറസ് ഏർപ്പെടുത്തുക വഴി സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
