എയ്ഡ്സ് പരിശോധന ക്ലിനിക്കുകളിൽ എത്തുന്നവരുടെ എണ്ണം കൂടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് എച്ച്.ഐ.വി പരിശോധനക്ക് സ്വയംസന്നദ്ധരായി മുന്നോട്ടുവരു ന്നവരുടെ എണ്ണം കൂടിയതായി റിപ്പോർട്ട്. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ആ രോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. മാജിദ അൽ ഖത്താൻ ആണ് ഇക്കാര്യം അറിയിച്ചത്. സ്വയംസന്നദ്ധരായി മുന്നോട്ടുവരുന്നവർക്ക് ഫലം രഹസ്യമാക്കുമെന്ന നിബന്ധനയോടെ എയ്ഡ്സ് പരിശോധനക്ക് സൗകര്യമൊരുക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിർദേശമുണ്ടായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കുവൈത്തിലും എച്ച്.ഐ.വി പരിശോധനക്ക് കഴിഞ്ഞ ദിവസം മന്ത്രാലയത്തിനു കീഴിൽ സംവിധാനം ആരംഭിച്ചത്.
പരിശോധനഫലം എതിരാണെങ്കിൽ ആ വിവരം രഹസ്യസ്വഭാവത്തോടെ മന്ത്രാലയം സൂക്ഷിക്കുകയും രോഗിയുടെ വ്യക്തിത്വം മാനിച്ചുകൊണ്ടുള്ള ചികിത്സാരീതി നിർദേശിക്കുകയും ചെയ്യും. ഇത്തരം പരിശോധനകളിലൂടെ പശ്ചിമേഷ്യൻ- വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗബാധിതരെ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുണ്ട്. ഫലം അനുകൂലമാണെന്ന് കണ്ടെത്തുന്നവർക്ക് രോഗം വരാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ച് മുന്നോട്ടുപോകാനുള്ള പ്രചോദനവും ഇതുവഴി ലഭിക്കും. സ്വദേശികളും വിദേശികളുമുൾപ്പെടെ എല്ലാവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താൻ അവസരമുണ്ട്. ഭാവിയിൽ സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് കുത്തിവെക്കുന്നവരെകൂടി ഉൾപ്പെടുത്തി എച്ച്.ഐ.വി പരിശോധന വിശാലമാക്കുമെന്ന് മാജിദ അൽ ഖത്താൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
