ഫൈവ്സ്റ്റാർ ജയിൽ നിർമിക്കാൻ ആലോചന
text_fieldsകുവൈത്ത് സിറ്റി: ആഡംബര സൗകര്യമുള്ള ജയിൽ നിർമിക്കുന്നതിനെക്കുറിച്ച് കുവൈത്ത് സ ർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. ഫൈവ് സ്റ്റാർ ഹോട്ടലിലെ സൗകര്യങ്ങളുള്ള സെ ൻട്രൽ ജയിൽ നിർമിക്കാനാണ് ആലോചിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഖാലിദ് അൽ ദായീനെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച ജയിൽ ആയിരിക്കും ഇത്. നിലവിലെ ജയിൽ നിറഞ്ഞ് അന്തേവാസികളെ പാർപ്പിക്കാൻ പ്രയാസപ്പെടുന്ന അവസ്ഥയുണ്ട്.
2500 തടവുകാരെ പാർപ്പിക്കാനാണ് സെൻട്രൽ ജയിലിൽ സൗകര്യമുള്ളത്. എന്നാൽ, 6000 പേർ ഇപ്പോൾ ജയിലിലുണ്ട്. പുതിയ ജയിൽ കെട്ടിടം നിർമിച്ചും വിദേശതടവുകാരെ നാട്ടിലയച്ചും ഇൗ പ്രശ്നം പരിഹരിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. ഇങ്ങനെ നിർമിക്കുന്ന ജയിൽ കെട്ടിടത്തിൽ ഒരു ഭാഗത്ത് ഫൈവ് സ്റ്റാർ സൗകര്യമൊരുക്കാനാണ് പദ്ധതി. സാധാരണ തടവുകാർക്ക് ഇൗ സൗകര്യം ലഭിക്കില്ല. വി.െഎ.പി തടവുകാർക്ക് ആഡംബര സൗകര്യവും സാധാരണ തടവുകാർക്ക് താരതമ്യേന മെച്ചപ്പെട്ട സൗകര്യവും ഉൾപ്പെടുത്തിയുള്ള ജയിൽ സമുച്ചയമാവും നിർമിക്കുക. ജയിലിലെ അസൗകര്യത്തിൽ മനുഷ്യാവകാശ സമിതി ഇടപെട്ടിരുന്നു. തുടർന്ന് ജയിൽ സന്ദർശിച്ച ജയിൽ പരിഷ്കരണ സമിതിയാണ് പുതിയതൊന്ന് നിർമിക്കാൻ ശിപാർശ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
