സ്വദേശിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: നാലു പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: പണത്തിനുവേണ്ടി സ്വദേശിയെ തട്ടിെക്കാണ്ടുപോകാനുള്ള നാലംഗ ഇൗജിപ്ഷ്യൻ സംഘത്തിെൻറ ശ്രമം സുരക്ഷാവിഭാഗം പരാജയപ്പെടുത്തി. മറ്റൊരു സ്വദേശിയുടെ നിർദേശ പ്രകാരം സഈദ് അൽ ഹുലൈഫി എന്ന കുവൈത്തി അഭിഭാഷകനെ തട്ടിെക്കാണ്ടുപോകാൻ നടത്തിയ ശ്രമമാണ് പരാജയപ്പെട്ടത്. പതിവു സുരക്ഷാക്രമീകരണത്തിനിടെ ഫർവാനിയയിലെ സിഗ്നലിന് സമീപം നിർത്തിയ വാഹനത്തിൽ സ്വദേശിയെ മുഖംമൂടിയ നിലയിലും കൈകൾ ബന്ധിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
സംഘത്തിൽനിന്ന് അഭിഭാഷകന് മർദനമേറ്റിട്ടുണ്ട്. ഡ്രൈവറടക്കം നാല് ഈജിപ്തുകാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 50,000 ദീനാറിന് മറ്റൊരു സ്വദേശിക്കുവേണ്ടിയാണ് ഇത് ചെയ്തതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. കബദിലെത്തിച്ച് സ്വദേശിക്ക് കൈമാറാനായിരുന്നു പദ്ധതിയെന്നും സംഘം മൊഴി നൽകിയിട്ടുണ്ട്. സംഘത്തിന് നിർദേശം നൽകിയ സ്വദേശിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. തുടർനടപടികൾക്കായി പ്രതികളെ പ്രത്യേക വിഭാഗത്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
