ജലീബ് അൽ ശുയൂഖിൽ സുരക്ഷ പരിശോധന: 250 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ഹസ്സാവി, ജലീബ് അൽശുയൂഖ് എന്നിവിടങ്ങളിൽ സുരക്ഷവിഭാഗം നടത്തിയ പരിശോധനയിൽ 250 പേരെ അറസ്റ്റ് ചെയ്തു. ഒരു ഭാഗത്തേക്കുള്ള എല്ലാ വഴികളും അടച്ച് അരിച്ചുപെറുക്കിയുള്ള പരിശോധന അരങ്ങേറിയപ്പോൾ പലർക്കും രക്ഷപ്പെടാൻ പഴുതില്ലാതായി. വൈകുന്നേരം ആളുകൾ ജോലികഴിഞ്ഞ് താമസസ്ഥലങ്ങളിൽ എത്തിക്കൊണ്ടിരിക്കുമ്പോഴാണ് വൻസന്നാഹത്തോടെ പൊലീസ് റെയ്ഡിനെത്തിയിരുന്നത്. ആദ്യഘട്ടത്തിൽ പിടിയിലായവരെ മുഴുവൻ പ്രത്യേക വാഹനങ്ങളിൽ കയറ്റി മൈതാനത്ത് എത്തിച്ചശേഷം തിരിച്ചറിയൽ രേഖകളിൽ സൂക്ഷ്മ പരിശോധന നടത്തി. ഇഖാമ കാലാവധി തീർന്നവർ, സ്പോൺസർ മാറി ജോലി ചെയ്യുന്നവർ, സിവിൽ-ക്രിമിനൽ കേസുകളിലെ പ്രതികൾ, സ്പോൺസർമാർ ഒളിച്ചോട്ടത്തിന് കേസ് കൊടുത്തവർ, ഉൗഹക്കമ്പനി വിസകളിലെത്തിയവർ, മദ്യ-മയക്കുമരുന്ന് കച്ചവടക്കാർ, ഒരു തിരിച്ചറിയൽ രേഖയും കൈവശമില്ലാത്തവർ എന്നിവർക്കായാണ് പൊലീസ് വല വിരിച്ചത്. വരുംദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
