ദേശീയ ദിനാഘോഷം മാലിന്യം നീക്കാൻ 1300 അധിക ജോലിക്കാർ
text_fieldsകുവൈത്ത് സിറ്റി: ദേശീയ- വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങൾ നീക്കംചെയ്യാൻ കൂടുതലായി 1300 ശുചീകരണ ജോലിക്കാരെ കൂടി നിയമിച്ചതായി അധികൃതർ. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പൊതുജന സമ്പർക്ക വിഭാഗം മേധാവി അബ്ദുൽ മുഹ്സിൻ അബൽ ഖൈൽ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമെ മാലിന്യം നിക്ഷേപിക്കാൻ പാതയോരങ്ങളിലും മറ്റും 650 പെട്ടികൾ അധികം സ്ഥാപിക്കുകയും 220 മുനിസിപ്പൽ വാഹനങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. മാലിന്യങ്ങൾ നിശ്ചിത ഇടങ്ങളിലല്ലാതെ നിക്ഷേപിക്കുന്നത് നിയമലംഘനമാണ്. വഴിയോര കച്ചവടമുൾപ്പെടെ അനധികൃത പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് അബൽ ഖൈൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
