നന്മനാടിന് സമർപ്പിച്ച സ്നേഹസംഗീതം ‘യാ ബിലാദൽ ഹുബ്ബ്’
text_fieldsകുവൈത്ത് സിറ്റി: ദേശീയ, വിമോചനദിനം ആഘോഷിക്കുന്ന കുവൈത്തിന് ആശംസയോതി പ്രവാസി മ ലയാളി കൂട്ടായ്മ പുറത്തിറക്കിയ ‘യാ ബിലാദൽ ഹുബ്ബ്’ എന്ന വിഡിയോ സംഗീതആൽബം സാമൂഹി കമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. മുഖ്യധാര സംഗീതോപകരണങ്ങൾക്ക് പകരം വീട്ടുപകരണങ്ങൾ ഉപയോഗിച്ചാണ് മനോഹരമായ ശീലുകൾ ഒരുക്കിയത് എന്ന പ്രത്യേകതയുണ്ട്. ഇൻഡോറിലും ഒൗട്ട്ഡോറിലും മനോഹരമായി ചിത്രീകരിച്ച ദൃശ്യവിരുന്ന് കൂടിയാണ് ‘യാ ബിലാദൽ ഹുബ്ബ്’. അന്നം തരുന്ന നാടിനോടുള്ള െഎക്യദാർഢ്യത്തിനൊപ്പം മാനവസേവനത്തിന് മുഖ്യപരിഗണന നൽകുന്ന നന്മനാടിനോടിനോടുള്ള ഹുബ്ബ് (സ്നേഹം) കൂടിയാണ് ഒരുകൂട്ടം ചെറുപ്പക്കാരുടെ സമർപ്പണത്തിൽ തെളിയുന്നത്. മൂന്നുഭാഷകളിലാണ് ആൽബം തയാറാക്കിയിട്ടുള്ളത്.
ഹലാ ഹലാ ഫെബ്റായിർ ഹലാ ഹലാ... സലാം അഹ്ലുൽ കുവൈത്ത് സലാം സലാം എന്ന് തുടങ്ങുന്ന അറബി വരികൾ എഴുതിയത് ഹംസ മാമുവാണ്. ‘മുബാറക് യാ അഹ്ലേ കുവൈത്ത് ഇൗദ് ആയീ ഹേ... എന്ന് തുടങ്ങുന്ന ഉർദുവരികൾ ശംവിലിേൻറതും ‘ഹൃദയാന്തരങ്ങളിൽ നിന്നും ഭാരതത്തിൻ മക്കൾ പ്രവാസികൾ നമ്മൾ ഒന്നായ് നേരുന്നു ആശംസകൾ...’ എന്ന മലയാളം വരികൾ സലിം കോട്ടയിലിേൻറതുമാണ്. യാസിർ കരിങ്കല്ലത്താണി, റാഫി കല്ലായി, നജീബ് മൂവാറ്റുപുഴ, നൗഫൽ അഴിയൂർ, ഷമീർ കോഴിക്കോട് എന്നിവർ ചേർന്നാണ് സംഗീതം നൽകിയത്. വൈദേഹി സുനിൽകുമാർ, യുംന നൗഫൽ, നൗഫൽ അഴിയൂർ, നജീബ് മൂവാറ്റുപുഴ, റാഫി കല്ലായി, യാസിർ കരിങ്കല്ലത്താണി എന്നിവരാണ് പാടിയത്. കാമറ: ഷൈജു അഴീക്കോട്, റെക്കോഡിങ്: ഷൈജു ഡാനിയേൽ, എഡിറ്റിങ്: നീബു അലക്സ്. കോഒാഡിനേറ്റർ: ഹമീദ് മധൂർ, നിർമാണം: നിസാർ ആത്തൂസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
