ത്യാഗം ചെയ്തവരുടെ ഒാർമ പുതുക്കി വിമോചനദിനാഘോഷം
text_fieldsകുവൈത്ത് സിറ്റി: അധിനിവേശകാലത്ത് ജീവൻ വെടിഞ്ഞവരുടെയും കാണാതായവരുടെയും ഓർമ പ ുതുക്കി കുവൈത്ത് 28ാം വിമോചനദിനം ആചരിച്ചു. രാജ്യ സുരക്ഷയും ദേശീയ ഐക്യവും ശക്തിപ്പെടുത്താൻ ഒരുമിച്ചു നിൽക്കാൻ സ്വദേശികളോടും പ്രവാസി സമൂഹത്തോടും കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹ് ആഹ്വാനം ചെയ്തു. ഇറാഖ് അധിനിവേശത്തിൽനിന്നും മോചിതരായതിെൻറ 28ാം വാർഷിക ദിനമാണ് ചൊവ്വാഴ്ച കുവൈത്ത് ജനത ആഘോഷിച്ചത്. രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ രക്തസാക്ഷികളുടെ ഓർമ പുതുക്കി രാജ്യത്തിെൻറ വിവിധ കേന്ദ്രങ്ങളിൽ പ്രത്യേക ചടങ്ങുകൾ നടന്നു.
വ്യാപാര സമുച്ചയങ്ങൾ, പാർക്കുകൾ എന്നിവ കേന്ദ്രീകരിച്ചും വിവിധ പരിപാടികൾ അരങ്ങേറി. വാഹനങ്ങൾക്കു നേരെ വെള്ളം ചീറ്റിയും വാട്ടർ ബലൂണുകൾ എറിഞ്ഞും ആയിരുന്നു കുട്ടികളുടെ ആഘോഷം. ഇതിനായി തെരുവുകളുടെ ഇരുവശത്തും കളിത്തോക്കുകളും വെള്ളം നിറച്ച ബലൂണുകളുമായി കുട്ടികൾ ഉച്ചമുതൽ തന്നെ സ്ഥാനം പിടിച്ചിരുന്നു. ദേശീയ ആഘോഷത്തോടനുബന്ധിച്ച് അൽ ഫാർസി കൈറ്റ് ക്ലബ് സംഘടിപ്പിച്ച കൈറ്റ് ഫെസ്റ്റിവൽ ശ്രദ്ധേയമായി. ബിനീദ് അൽ ഗർ കടപ്പുറത്ത് നടന്ന പട്ടം പറത്തൽ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുത്തു. പിക്നിക്കുകളും സാംസ്കാരിക പരിപാടികളുമായി പ്രവാസി കൂട്ടായ്മകളും ആഘോഷത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
