Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right20 വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ...

20 വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ ചൂ​ടു​കൊ​ണ്ട്​ മ​രി​ക്കു​മെ​ന്ന്​ പ്ര​വ​ച​നം

text_fields
bookmark_border
20 വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ ചൂ​ടു​കൊ​ണ്ട്​ മ​രി​ക്കു​മെ​ന്ന്​ പ്ര​വ​ച​നം
cancel

കു​വൈ​ത്ത് സി​റ്റി: ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ചൂ​ട് വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ടു​ത്ത 20 വ​ർ​ഷം ​കൂ​ടി ക​ഴി​ഞ്ഞാ​ൽ അ​ത്യു​ഷ്ണം കാ​ര​ണം കു​വൈ​ത്തി​ൽ ആ​ളു​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്​​ട​പ്പെ​ടു​ന്ന അ​വ​സ്​​ഥ​വ​ രെ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും പ്ര​വ​ച​നം. ‘വ​ര​ണ്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തി​െൻറ തു​ട​ർ ഫ​ല​ന​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ആ​സൂ​ത്ര​ണ ബോ​ർ​ഡ് സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച സ​മ്മേ​ള​ന​ത്തി​ൽ നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വും അ​ന്താ​രാ​ഷ്​​ട്ര കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന സ​മി​തി അം​ഗ​വു​മാ​യ ഗ്രീ​മി പാ​ൽ ആ​ണ് ആ​ശ​ങ്ക​ജ​ന​ക​മാ​യ പ്ര​വ​ച​നം ന​ട​ത്തി​യ​ത്. ക​ഠി​ന​മാ​യ ചൂ​ടി​​െൻറ പ്ര​ക​ട​മാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ​ക്കൊ​ന്നും കു​വൈ​ത്ത് ഇ​തു​വ​രെ സാ​ക്ഷി​യാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം, ഇ​നി​യു​ള്ള കാ​ലം ഇ​തു​പോ​ലെ​യാ​യി​രി​ക്കി​ല്ല. ഇ​രു​പ​തോ മു​പ്പ​തോ വ​ർ​ഷ​ങ്ങ​ൾ കൂ​ടി പി​ന്നി​ടു​മ്പോ​ൾ കു​വൈ​ത്തി​ൽ അ​ന്ത​രീ​ക്ഷ ഉൗ​ഷ്മാ​വ് അ​സ​ഹ​നീ​യ തോ​തി​ലേ​ക്ക് ഉ​യ​രും.

അ​തോ​ടെ സൂ​ര്യാ​ത​പ​മേ​റ്റും നി​ർ​ജ​ലീ​ക​ര​ണ​മു​ൾ​പ്പെ​ടെ കാ​ര​ണ​ങ്ങ​ളാ​ലും ആ​ളു​ക​ൾ​ക്ക് മ​ര​ണം സം​ഭ​വി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി കു​വൈ​ത്തി​ൽ ചൂ​ട് കൂ​ടു​ക​യ​ല്ലാ​തെ കു​റ​യു​ന്ന ഒ​രു സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ശ​ക്ത​മാ​യ ചൂ​ടി​ൽ ചെ​ടി​ക​ളും മ​ര​ങ്ങ​ളും വ്യാ​പ​ക​മാ​യി ക​രി​ഞ്ഞു​ണ​ങ്ങാ​ൻ തു​ട​ങ്ങു​ന്ന​തോ​ടെ സ​സ്യാ​ഹാ​ര ല​ഭ്യ​ത​യെ അ​ത് ബാ​ധി​ക്കും. വേ​ന​ലി​ൽ ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന കൂ​ടി​യ ചൂ​ട്​ അ​ഞ്ച് ഡി​ഗ്രി​കൂ​ടി വ​ർ​ധി​ച്ചാ​ൽ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ​യും ഭ​ക്ഷ്യ സു​ര​ക്ഷ​യെ​യും ബാ​ധി​ക്കും. ചൂ​ട് കു​റ​ക്കു​ന്ന​തി​ന് മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ​ത​ന്നെ​യു​ള്ള സം​വി​ധാ​ന​മാ​ണ് വി​യ​ർ​ക്ക​ൽ. എ​ന്നാ​ൽ ക്ര​മാ​തീ​ത​മാ​യി ചൂ​ട് കൂ​ടി​യാ​ൽ വി​യ​ർ​പ്പ് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും. ഇ​ങ്ങ​നെ​യാ​ണ് ആ​ളു​ക​ൾ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ക. 2071 - 2100 ഓ​ടെ രാ​ജ്യ​ത്തെ അ​ന്ത​രീ​ക്ഷ ഉൗ​ഷ്മാ​വ് 60 ഡി​ഗ്രി​യും ക​ഴി​ഞ്ഞ് മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story