Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right706 ത​ട​വു​കാ​ർ​ക്ക്...

706 ത​ട​വു​കാ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​ൻ അ​മീ​രി ഉ​ത്ത​ര​വ്

text_fields
bookmark_border
706 ത​ട​വു​കാ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​ൻ അ​മീ​രി ഉ​ത്ത​ര​വ്
cancel
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തി​​െൻറ 58ാമ​ത് ദേ​ശീ​യ ദി​ന​വും 28ാമ​ത് വി​മോ​ച​ന ദി​ന​വും പ്ര​മാ​ണി​ച്ച് 706 ത​ട ​വു​കാ​ർ​ക്ക് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച്​ അ​മീ​രി ഉ​ത്ത​ര​വ്. ഇ​തി​ൽ 47 സ്വ​ദേ​ശി​ക​ളു​ൾ​പ്പെ​ടെ 161 പേ​രെ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച ജ​യി​ൽ മോ​ചി​ത​രാ​ക്കാ​നാ​ണ് ഉ​ത്ത​ര​വ്. 545 ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ കാ​ലാ​വ​ധി​യി​ൽ ഇ​ള​വ് ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.
ഇ​തി​ൽ 148 പേ​ർ സ്വ​ദേ​ശി​ക​ളാ​ണ്. ഇ​വ​രി​ൽ ഓ​രോ​രു​ത്ത​രെ​യും മോ​ചി​പ്പി​ക്കു​ന്ന​തി​ന് കാ​ല​യ​ള​വും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. 97 ബി​ദൂ​നി ത​ട​വു​കാ​ർ​ക്ക് നാ​ടു​ക​ട​ത്ത​ൽ ശി​ക്ഷ ഒ​ഴി​വാ​ക്കി കൊ​ടു​ക്കും. ഇ​തു​കൂ​ടാ​തെ 1074 പേ​ർ​ക്ക് പി​ഴ ഒ​ഴി​വാ​ക്കി കൊ​ടു​ക്കു​ക​യും ചെ​യ്തു. അ​മീ​രി കാ​രു​ണ്യ​ത്തി​ൽ ത​ട​വു​കാ​ർ​ക്ക്​ ഇ​ള​വ്​ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ പ​ത്തു​വ​ർ​ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ എ​ണ്ണ​മാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 2280 പേ​ർ​ക്ക് ശി​ക്ഷ​യി​ള​വ് ന​ൽ​കി​യി​രു​ന്നു. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം, അ​മീ​രി ദീ​വാ​നി എ​ന്നി​വ​യി​ലെ പ്ര​തി​നി​ധി​ക​ള​ട​ങ്ങി​യ പ്ര​ത്യേ​ക സ​മി​തി​യാ​ണ് അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ഇ​ള​വ് ല​ഭി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ത്ത​വ​ണ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. തീ​വ്ര​വാ​ദ കേ​സി​ലും മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ലും ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് അ​മീ​രി കാ​രു​ണ്യ​ത്തി​ൽ ഇ​ള​വ് ന​ൽ​കി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story