Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി​യു​ടെ സ്​​ഥാ​നാ​രോ​ഹ​ണ​ത്തി​ന് 13 വ​യ​സ്സ്

text_fields
bookmark_border
കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി​യു​ടെ  സ്​​ഥാ​നാ​രോ​ഹ​ണ​ത്തി​ന് 13 വ​യ​സ്സ്
cancel
camera_alt????? ??????? ???????????? ??????????? ???????????

കു​വൈ​ത്ത് സി​റ്റി: ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി​യാ​യി അ ​വ​രോ​ധി​ക്ക​പ്പെ​ട്ടി​ട്ട് ഇ​ന്നേ​ക്ക് 13 വ​ർ​ഷം.
2006 ഫെ​ബ്രു​വ​രി 20നാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​ത്തെ ഭ​ര​ണ​പ​ദ ​വി​യി​ൽ അ​മീ​റി​നു​മാ​ത്രം പി​റ​കി​ൽ വ​രു​ന്ന കി​രീ​ടാ​വ​കാ​ശി സ്​​ഥാ​ന​ത്ത് അ​വ​രോ​ധി​ക്ക​പ്പെ​ട്ട​ത്. മു​ൻ അ​മീ​ർ ശൈ​ഖ് ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹി​​െൻറ വി​യോ​ഗ​ത്തെ തു​ട​ർ​ന്ന്​ ശൈ​ഖ് സ​ബാ​ഹ് അ​ൽ​അ​ഹ്മ​ദ് അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹ്​ അ​മീ​റാ​യ​തോ​ടെ​യാ​ണ്​ സ​ബാ​ഹ് കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളി​ലൊ​രാ​ളാ​യ ശൈ​ഖ് ന​വാ​ഫ് അ​ൽ​അ​ഹ്മ​ദ് അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ കി​രീ​ടാ​വ​കാ​ശി പ​ദ​വി തേ​ടി​യെ​ത്തു​ന്ന​ത്. അ​മീ​റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്ത് പു​തി​യ കാ​ല​ത്തി​​െൻറ വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ത്ത് മു​ന്നേ​റി​യ​പ്പോ​ഴെ​ല്ലാം ശ​ക്ത​മാ​യ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കി​യ​ത് ശൈ​ഖ് ന​വാ​ഫ് ആ​ണ്. 1962ൽ ​ഹ​വ​ല്ലി ഗ​വ​ർ​ണ​റാ​യി ഔ​ദ്യോ​ഗി​ക ജീ​വി​ത​മാ​രം​ഭി​ച്ച ശൈ​ഖ് ന​വാ​ഫ് 78ലും ​പി​ന്നീ​ട് 86-88 കാ​ല​ത്തും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യും 88ലും 90​ലും പ്ര​തി​രോ​ധ മ​ന്ത്രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

’91ൽ ​തൊ​ഴി​ൽ-​സാ​മൂ​ഹി​ക മ​ന്ത്രാ​ല​യ​ത്തി​െൻറ ചു​മ​ത​ല വ​ഹി​ച്ച അ​ദ്ദേ​ഹം ’94ൽ ​നാ​ഷ​ന​ൽ ഗാ​ർ​ഡ് മേ​ധാ​വി​യാ​യി. 2003ൽ ​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി, ആ​ഭ്യ​ന്ത​ര മ​ന്ത്രി സ്​​ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച ശേ​ഷ​മാ​ണ് കി​രീ​ടാ​വ​കാ​ശി​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​ത്. ചെ​റി​യ ഗ്രാ​മ​മാ​യി മാ​ത്രം അ​റി​യ​പ്പെ​ട്ടി​രു​ന്ന ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​നെ നാ​ഗ​രി​ക, വാ​ണി​ജ്യ കേ​ന്ദ്ര​മാ​ക്കി വി​ക​സി​പ്പി​ച്ച​തി​ൽ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദി​നു​ള്ള പ​ങ്ക് എ​ടു​ത്ത് പ​റ​യേ​ണ്ട​താ​ണ്. വി​വി​ധ വ​കു​പ്പു​ക​ളി​ൽ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ രാ​ജ്യ​ത്തി​​െൻറ വി​ക​സ​ന​ത്തി​ന് ഏ​റെ സം​ഭാ​വ​ന​ക​ള​ർ​പ്പി​ച്ച അ​ദ്ദേ​ഹം സ​ദ്ദാം​ഹു​സൈ​​െൻറ കു​വൈ​ത്ത് അ​ധി​നി​വേ​ശ കാ​ല​ത്ത് അ​ന്ന​ത്തെ ഭ​ര​ണ​നേ​തൃ​ത്വ​ത്തോ​ടൊ​പ്പം രാ​ജ്യ​ത്തി​​െൻറ അ​ഭി​മാ​നം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു. സ്​​ഥാ​നാ​രോ​ഹ​ണ​ത്തി​െൻറ 13ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന കി​രീ​ടാ​വ​കാ​ശി​ക്ക്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ർ അ​ൽ​മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പാ​ർ​ല​മ​െൻറ് സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ് അ​ൽ​ഗാ​നിം തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ ആ​ശം​സ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait news gulf news
News Summary - kuwait-kuwait news-gulf news
Next Story