മുതുകാടിെൻറ മാജിക്കൽ മോട്ടിവേഷനൽ ഷോയുമായി നിയാർക് അഞ്ചാം വാർഷികം
text_fieldsകുവൈത്ത് സിറ്റി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നെസ്റ്റ് ഇൻറർനാഷനൽ അക്കാദമി ആൻഡ് റിസർച്ച് സെൻറർ (നിയാർക്) അഞ്ചാം വാർഷികാഘോഷത്തിൽ പ്ര ഫ. ഗോപിനാഥ് മുതുകാടിെൻറ മാജിക്കൽ മോട്ടിവേഷനൽ ഷോ ആകർഷകമായി. അൽ കുലൈബ് ഇൻറർനാഷനൽ സി.ഇ.ഒ മുസമ്മിൽ മാലിക് ഉദ്ഘാടനം ചെയ്തു. നിയാർക് കുവൈത്ത് ചാപ്റ്റർ ചെയർമാൻ അബ്ദുൽ ഖാലിക്ക് അധ്യക്ഷത വഹിച്ചു. ഡോ. അമീർ അഹമ്മദ് മുതുകാടിന് ഉപഹാരം നൽകി. സുവനീർ മുതുകാടിൽനിന്ന് എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി. എബ്രാഹം ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. ഗ്ലോബൽ ചെയർമാൻ അഷ്റഫ് മൂടാടി നിയാർക് പ്രവർത്തനങ്ങളെ വിശദീകരിച്ചു.
കുവൈത്ത് ചാപ്റ്റർ ജനറൽ സെക്രട്ടറി സാലിഹ് ബാത്ത കുവൈത്തിലെ പ്രവർത്തനം വിശദീകരിച്ചു. മറ്റു ചാപ്റ്റർ പ്രതിനിധികളായ സി. അബ്ദുല്ല ഹാജി, പി.കെ. ശുഐബ്, ഉസൈർ പരപ്പിൽ, ഹാരിസ് കോസ്മോസ് എന്നിവർക്കും സ്പോൺസർമാരായ അന്നച്ചൻ ജോർജ് (യുഗാസ്കോ ഷിപ്പിങ്), അയ്യൂബ് കച്ചേരി (ഗ്രാൻഡ് ഹൈപർ), അഫ്സൽ ഖാൻ (മലബാർ ഗോൾഡ്), രഞ്ജിത്ത് പിള്ള (യൂനിമണി), സുബൈർ മുസ്ലിയാരകത്ത് (ഷിഫ അൽ ജസീറ), എ.കെ. മഹമൂദ് (അൽ മുസൈനി), ഷഫീഖ് (ഹൈലൈറ്റ് ബിൽഡേഴ്സ്) എന്നിവർക്കും ഉപഹാരം നൽകി. ട്രഷറർ അബ്ദുൽ കരീം അമേത്ത്, അബ്ദുല്ല കരുവഞ്ചേരി, എം.എ. ബഷീർ, മുനവ്വർ അഹമ്മദ്, സിദ്ദീഖ് കൂട്ടുമുഖം, ഹംസ മേലേക്കണ്ടി, പി.വി. ഇബ്രാഹിം കുട്ടി, മുജീബ് പി. നിസാർ അലങ്കാർ എന്നിവർ സംസാരിച്ചു. പവർലിഫ്റ്റിങ് ലോകചാമ്പ്യൻ മജ്സിയ ബാനുവിനെ ചടങ്ങിൽ ആദരിച്ചു. ബഷീർ ബാത്ത സ്വാഗതവും അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
