എം.സി.വൈ.എം ക്രിക്കറ്റ് ടൂർണമെൻറിന് തുടക്കമായി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെൻറിെൻറ യുവജനപ്രസ്ഥാനമായ എം.സി.വൈ. എം നടത്തുന്ന ട്വൻറി20 ക്രിക്കറ്റ് ടൂർണമെൻറ് ആരംഭിച്ചു. കുവൈത്തിലെ 16 പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന ടൂർണമെൻറിെൻറ ഫൈനൽ 25നാണ്. ആത്മീയ ഉപദേഷ്ടാവ് ഫാ. ബിനോയി കൊച്ചുകരിക്കേതിലിെൻറ പ്രാർഥനയോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ എം.സി.വൈ.എം കൺവീനർ ലിൻസ് ജോൺ അധ്യക്ഷത വഹിച്ചു. കെ.എം.ആർ.എം പ്രസിഡൻറ് ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. ടൂർണമെൻറ് കൺവീനർ ജിനു കെ. എബ്രഹാം സ്വാഗതവും ജോയൻറ് കൺവീനർ ടിങ്കു ജോയ് നന്ദിയും പറഞ്ഞു.
ടൂർണമെൻറ് മാനേജർ സന്തോഷ് കോശി, കെ.എം.ആർ.എം ഉപദേശക സമിതിയംഗം ജോർജ് തോമസ്, ജൂബിലി കൺവീനർ ബാബുജി ബത്തേരി, ടൂർണമെൻറ് രക്ഷാധികാരി ഷിബു ജേക്കബ്, സാമോൻ, ജോർജ് തോമസ്, ജിനു ഫിലിപ്പ് എന്നിവർ സംസാരിച്ചു. കെ.എം.ആർ.എം ജനറൽ സെക്രട്ടറി ലിജു പാറക്കൽ ബാനർ പ്രകാശനവും യൂനിമണി മാർക്കറ്റിങ് ഹെഡ് രഞ്ജിത് പിള്ള ട്രോഫി പ്രകാശനവും നടത്തി. ട്രഷറർ സന്തോഷ് പി. ആൻറണി, കെ.എം.ആർ.എം വൈസ് പ്രസിഡൻറ് ഷിബു പി. ജോൺ, ജോയൻറ് ട്രഷറർ എ.ഇ. മാത്യു, എം.സി.വൈ.എം അനിമേറ്റർ ജിമ്മി ജോൺ, ഫെയ്ത് ഫോർമേഷൻ ടീച്ചേഴ്സ് സെക്രട്ടറി അനീഷ്, ഫ്രൻഡ്സ് ഓഫ് മേരി കൺവീനർ രേഖ മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
