െഎ.എസ് ഇപ്പോഴും ലോക സമാധാനത്തിന് ഭീഷണി –കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ ലോകസമാധാനത്തിന് ഇപ്പോഴും ഭീഷണിയാണെന്ന് കുവൈത്ത്. അന്താരാഷ്ട്ര സമൂഹത്തിെൻറ ശക്തമായ ഇടപെടലിനെ തുടർന്ന് െഎ.എസിെൻറ സ്വാധീനവും ശക്തിയും കുറച്ചുകൊണ്ടുവരാനും ഭീകരാക്രമണങ്ങൾ നിയന്ത്രിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാലും ഇനിയും ഭീഷണി പൂർണമായി ഒഴിഞ്ഞുവെന്ന് പറയാനാവില്ലെന്ന് െഎക്യരാഷ്ട്ര സഭയിലെ കുവൈത്തിെൻറ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബി പറഞ്ഞു. ‘ലോക സമാധാനത്തിന് ഭീകരസംഘങ്ങൾ ഉയർത്തുന്ന ഭീഷണി’ വിഷയത്തിൽ യു.എൻ സെക്യൂരിറ്റി കൗൺസിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാഖിലെയും സിറിയയിലെയും തീവ്രവാദ സംഘടനകളുടെ അംഗസംഖ്യ 14,000ത്തിനും 18,000ത്തിനും ഇടയിലേക്ക് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞത് അന്താരാഷ്ട്ര സമൂഹത്തിെൻറ വിജയമാണ്. ചിതറിപ്പോയ തീവ്രവാദികൾ അവസരം നോക്കി ഒരുമിക്കാനും വീണ്ടും നാശംവിതക്കാനുമുള്ള സാധ്യതയെ കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
