Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേ​ശീ​യ ദി​നാ​ഘോ​ഷം: ...

ദേ​ശീ​യ ദി​നാ​ഘോ​ഷം: ആവേശം അതിരുകടന്നാൽ നടപടി

text_fields
bookmark_border
ദേ​ശീ​യ ദി​നാ​ഘോ​ഷം:  ആവേശം അതിരുകടന്നാൽ നടപടി
cancel

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ- വി​മോ​ച​ന ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും മ​റ്റു വാ​ഹ​ന​ങ്ങ ​ൾ​ക്കു​മെ​തി​രെ വെ​ള്ള​വും ഫോം ​സ്​​പ്രേ​യും തെ​റി​പ്പി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ക​ളി​ത്തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തും നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും. പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഫ​ർ​വാ​നി​യ സു​ര​ക്ഷാ​വി​ഭാ​ഗം മേ​ധാ​വി അ​ബ്​​ദു​ല്ല അ​ൽ അ​ലി​യാ​ണ് ആ​ഘോ​ഷം പ​രി​ധി​വി​ടു​ന്ന​വ​ർ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.
മ​ഴ​വെ​ള്ളം കാ​ൽ​ന​ട​ക്കാ​രു​ടെ​യും മ​റ്റും ദേ​ഹ​ത്ത് തെ​റി​ക്കു​ന്ന ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി​യി​ൽ രാ​ജ്യം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​​​െൻറ ല​ഹ​രി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന മാ​സ​മാ​ണ്. വ്യ​ത്യ​സ്​​ത​ത​രം ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് ഈ ​കാ​ല​ത്ത് ന​ട​ക്കു​ക. അ​തി​ൽ പ​ങ്കാ​ളി​ക​ളാ​കേ​ണ്ട​തും വി​ജ​യി​പ്പി​ക്കേ​ണ്ട​തും ദേ​ശ​സ്​​നേ​ഹ​ത്തി​​​െൻറ ഭാ​ഗ​മാ​ണ്. അ​തേ​സ​മ​യം, മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​യാ​സ​വും ശ​ല്യ​വു​മാ​വു​ന്ന രീ​തി​ക​ളി​ലേ​ക്ക് ആ​ഘോ​ഷം വ​ഴി​മാ​റാ​തി​രി​ക്കാ​ൻ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മു​ൾ​പ്പെ​ടെ രാ​ജ്യ നി​വാ​സി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story