വിമാനത്താവളം: ജസീറ ടെർമിനലിൽ സെൽഫ് ചെക്കിൻ കിയോസ്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെൽഫ് ചെക്കിൻ കിയോസ് ക് സ്ഥാപിച്ചു. സൗജന്യ വൈഫൈ ഇൻറർനെറ്റും ഏർപ്പെടുത്തി. യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ യാത്രക്കാര്‍ക്കു തന്നെ ചെക്കിന് നടപടിക്രമങ്ങള്‍ ചെയ്യാവുന്നതാണ്. യാത്രക്കാർക്ക് സൗകര്യമേർപ്പെടുത്താൻ 24 മണിക്കൂറും സഹായസംഘം പ്രവർത്തിക്കും. 176 എന്ന നമ്പറിൽ വിളിച്ചാൽ കിട്ടുന്ന കാൾസെൻററുമുണ്ട്. വിമാനസമയവും മറ്റുവിവരങ്ങളും ഇൗ നമ്പറിൽ അന്വേഷിക്കാം. ബോഡിങ് ഗേറ്റിലെ വൈഫൈ കണക്ഷനും യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടും. ടെർമിനലിൽ പുതിയ റസ്റ്റാറൻറും ഡ്യൂട്ടി ഫ്രീ ഷോപ്പും റിഫ്രഷ്മെൻറിനായി കഫേയും ആരംഭിച്ചതായി ജസീറ എയർവേസ് സി.ഇ.ഒ രോഹിത് രാമചന്ദ്രൻ വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
