‘സൗഹൃദം പൂക്കുന്ന സമൂഹം’ കെ.െഎ.ജി കാമ്പയിൻ
text_fieldsകുവൈത്ത് സിറ്റി: സമൂഹത്തില്‍ സൗഹാര്‍ദവും സമാധാനാന്തരീക്ഷവും തകര്‍ക്കാന്‍ തല്പരക ക്ഷികള് ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ സ്നേഹസഹോദര്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കെ.ഐ.ജി കുവൈത്ത് കാമ്പയിന് സംഘടിപ്പിക്കുന്നു. ‘സൗഹൃദം പൂക്കുന്ന സമൂഹം’ എന്ന തലക്കെട്ടില്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് പത്ത് വരെയാണ് കാമ്പയിന്. ജനസമ്പര്‍ക്ക പരിപാടികള്‍, ലഘുലേഖ വിതരണം, സൗഹൃദ സദസ്സുകള്‍, പൊതുസമ്മേളനം എന്നീ പരിപാടികള്‍ ആണ് കാമ്പയിനിെൻറ ഭാഗമായി നടക്കുന്നത്. പൊതുസമ്മേളനം മാര്‍ച്ച് എട്ട് വെള്ളിയാഴ്ച വൈകുന്നേരം ആറിന് അബ്ബാസിയ ഇൻറഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കും.
മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്, ചിന്തകനും എഴുത്തുകാരനുമായ മുഹമ്മദ് ശമീം പാപ്പിനിശ്ശേരി തുടങ്ങിയവർ പങ്കെടുക്കും. കുവൈത്തിലെ സാമൂഹിക സാംസ്കാരിക സംഘടന രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. കാമ്പയിനിെൻറയും സമ്മേളനത്തിെൻറയും വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: കെ. മൊയ്തു (കാമ്പയിൻ ജനറല്‍ കണ്‍വീനർ). അന്‍സാര്‍ മൊയ്തീന് (സമ്മേളനം ജനറല്‍ കണ്‍വീനര്‍), എസ്.എ.പി ആസാദ് (റിസപ്ഷന്), ഫൈസല്‍ മഞ്ചേരി (അതിഥി), പി.ടി. ശരീഫ് (പ്രചാരണം), ഹമീദ് കോക്കൂര്‍ (വേദി), യൂസുഫ് സകരിയ്യ (വളൻറിയര്‍), പി.ടി. ഷാഫി (സൗണ്ട്), സി.കെ. നജീബ് (അക്കമഡേഷൻ). സ്ത്രീകള്‍ക്ക് പ്രേത്യകം സൗകര്യം ഉണ്ടാകും. ഫോൺ: 60008149.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.