രണ്ട് മണ്ഡലങ്ങളിൽ മാർച്ച് 16ന് ഉപതെരഞ്ഞെടുപ്പ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ട് പാർലമെൻറ് മണ്ഡലങ്ങളിലേക്ക് മാർച്ച് 16ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഡോ. വലീദ് അൽ തബ്തബാഇ, ജംആൻ അൽ ഹർബഷ് എന്നീ എം.പിമാർ അയോഗ്യരാക്കപ്പെട്ട ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. പാർലമെൻറ് കൈയേറ്റക്കേസിൽ കോടതി ശിക്ഷവിധിച്ചതോടെ തുർക്കിയിലേക്ക് പോയ ഇവർ തുടർച്ചയായി സഭയിലെത്താതെവന്നതോടെ അംഗത്വനിയമപ്രകാരം അയോഗ്യരാവുകയായിരുന്നു. പ്രതിപക്ഷനിരയിലെ ഏറ്റവും പ്രമുഖ പാർലമെേൻററിയന്മാരായ ജംആൻ ഹർബഷ് രണ്ടാം മണ്ഡലത്തിൽനിന്നും വലീദ് തബ്തബാഇ മൂന്നാം മണ്ഡലത്തിൽനിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞദിവസം പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭക്ക് രണ്ട് പാർലമെൻറ് സീറ്റുകളിൽ ഒഴിവുള്ളതായി സ്പീക്കർ മർസൂഖ് അൽഗാനിമിെൻറ കത്ത് ഒൗദ്യോഗികമായി ലഭിച്ചു. ഇത് ചർച്ചചെയ്ത മന്ത്രിസഭ ആഭ്യന്തര മന്ത്രിയും ഉപപ്രധാന മന്ത്രിയുമായ ശൈഖ് ഖാലിദ് ജർറാഹ് അസ്സബാഹിനെ മാർച്ച് തെരഞ്ഞെടുപ്പ് നടത്താൻ ഒരുങ്ങുന്നതിന് ചുമതലപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
