പ്രതിദിനം ഒരാൾ സൃഷ്ടിക്കുന്നത് ഒരു കിലോ ഖരമാലിന്യം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഒരാൾ പ്രതിദിനം ഒരു കിലോ ഖരമാലിന്യം സൃഷ്ടിക്കുന്നതായ ി മുനിസിപ്പാലിറ്റിയുടെ കണക്ക്. 2017- 2018 വർഷം 25 ലക്ഷം ടൺ ഖരമാലിന്യമാണ് സൃഷ്ടിക്കപ്പെട് ടത്. ഇതനുസരിച്ച് ഒരാൾ പ്രതിദിനം ഏകദേശം ഒരു കിലോ ഖരമാലിന്യം ഉൾപ്പെടെ 1.6 കിലോ മാലി ന്യം സൃഷ്ടിക്കുന്നു.
65 ശതമാനവും വീടുകളിൽനിന്നാണ്. കുപ്പികൾ, കീസുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, ബക്കറ്റുകൾ തുടങ്ങിയ ഉൽപന്നങ്ങളാണ് വീടുകളിൽനിന്ന് ഒഴിവാക്കുന്നത്. 18 ശതമാനം ഫാമുകളിലെയും 17 ശതമാനം വ്യവസായ കേന്ദ്രങ്ങളിലെയും മാലിന്യമാണ്. ഹവല്ലി ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ മാലിന്യം ഉൽപാദിപ്പിക്കുന്നത്. യഥാക്രമം കാപിറ്റൽ, ഫർവാനിയ ഗവർണറേറ്റുകളിൽ തൊട്ടുപിറകിൽ. മാലിന്യം കൂട്ടിയിടുന്ന മൂന്ന് കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്.
ജഹ്റ, മിന അബ്ദുല്ല, സെവൻത് റിങ് റോഡിെൻറ തെക്കുഭാഗം എന്നിവിടങ്ങളിലാണവ. കുവൈത്തിൽ ഒാരോ ദിവസവും ഉണ്ടാവുന്ന ഖരമാലിന്യത്തിെൻറ തോത് വർധിച്ചുവരുകയാണ്. ഇത് വലിയ പാരിസ്ഥിതികപ്രശ്നം സൃഷ്ടിക്കുന്നു. പരിസ്ഥിതിക്ക് പരമാവധി ക്ഷതം വരാതെയും സാമ്പത്തിക ബാധ്യത കുറച്ചും ഇൗ പ്രശ്നം കൈകാര്യം ചെയ്യുന്നതിനെ കുറിച്ചാണ് മുനിസിപ്പാലിറ്റി ആലോചിക്കുന്നത്. ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കുവൈത്ത് മുനിസിപ്പാലിറ്റിയും ലോകബാങ്കും തമ്മിൽ 5,73,806 ദീനാറിെൻറ കരാറിലൊപ്പിട്ടിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന് മുനിസിപ്പാലിറ്റി തയാറാക്കുന്ന പദ്ധതികൾക്ക് ലോകബാങ്ക് സാേങ്കതിക സഹായം നൽകും. ചെലവ് കുറച്ച് മാലിന്യം കൈകാര്യം ചെയ്യുന്നതിന് ലോക ബാങ്ക് മാർഗദർശനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
