ഗ്ലോബൽ ഇൻറർനാഷനൽ സിൽവർ ജൂബിലി ആഘോഷം
text_fieldsകുവൈത്ത് സിറ്റി: ഗ്ലോബൽ ഇൻറർനാഷനൽ സിൽവർ ജൂബിലി ഹൗസിങ് പ്രോജക്ടിെൻറ താക്കോൽദ ാനം നടൻ ജയറാം നിർവഹിച്ചു. സാഗാ -25 എന്ന പേരിൽ അരങ്ങേറിയ 25ാം വാർഷികാഘോഷം കമ്പനി ചെയർ മാൻ ഹുസൈൻ അബ്ദുല്ല അൽ ജോഹർ ഉദ്ഘാടനം ചെയ്തു. 25ാം വാർഷിക ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഭവനപദ്ധതിയുടെ ആദ്യഘട്ടത്തിലുള്ള 32 വീടുകളുടെ താക്കോൽദാനം ജയറാം നിർവഹിച്ചു. രണ്ടാംഘട്ടമായി പ്രളയദുരിതാശ്വാസത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾക്ക് 10 പേർക്ക് വീടുകൾ നിർമിച്ചു നൽകുന്നതിെൻറ ഉദ്ഘാടനം കമ്പനി സ്ഥാപകനും ജനറൽ മാനേജറുമായ ജോസ് എരിഞ്ചേരി നിർവഹിച്ചു.
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിെൻറ ഭാഗമായി ബിറോസ് ജോർജിന് ചെക്ക് കൈമാറി. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്, ആൻറണി എരിഞ്ചേരി, തോമസ് എരിഞ്ചേരി, അജോയ് എരിഞ്ചേരി, പോൾ മാത്യു, ഇന്ത്യൻ എംബസി പ്രതിനിധി രാജഗോപാൽ സിങ്, കുവൈത്ത് സർവകലാശാല പ്രതിനിധി, ആൻഡ്രൂ ജോയ്, ജോണി പോൾ എന്നിവർ സംസാരിച്ചു. ഖാലിദിയ യൂനിവേഴ്സിറ്റി തിയറ്ററിൽ നടന്ന പരിപാടിയിൽ ചലച്ചിത്ര പിന്നണി ഗായകൻ ഹരിചരൺ നയിക്കുന്ന ഗാനമേളയിൽ ശ്രീനാഥ്, അഖില ആനന്ദ്, മെറിൻ ഗ്രിഗറി, റിയാന തുടങ്ങിയവരും പെങ്കടുത്തു. രാജേഷ് ചേർത്തല, അഭിജിത്, അനൂപ് തുടങ്ങിയവർ നയിച്ച മ്യൂസിക് ഫ്യൂഷനും മെൻറലിസ്റ്റ് ആദിയുടെ മെൻറലിസം പരിപാടിയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.