ചെട്ടികുളങ്ങര ‘ഭരണിക്കാഴ്ചകൾ 2019’ വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി സംഘടിപ്പിക്കുന്ന ഓണാട്ടുക രയുടെ ഉത്സവം ‘ഭരണിക്കാഴ്ചകൾ 2019’ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. പ്രമോദ് ശൈലനന്ദിനി, പ്രദീപ് ശൈലനന്ദിനി എന്നിവർ അവതരിപ്പിക്കുന്ന കുത്തിയോട്ട പാട്ടുകൾക്ക് ശ്രീഭദ്ര കുത്തിയോട്ട സമിതിയിലെ കലാകാരന്മാർ ചുവടുവെക്കും. പ്രശാന്ത് വർമയും സംഘവും അവതരിപ്പിക്കുന്ന മാനസ ജപ ലഹരിയും സുശാന്തും സംഘവും നയിക്കുന്ന പഞ്ചാരിമേളവും വർണമനോഹരമായ കെട്ടുകാഴ്ചയും കഞ്ഞിസദ്യയും താലപ്പൊലിയും മറ്റു കലാപരിപാടികളും ഉണ്ടാവും.
രാവിലെ 10ന് പൊതുസമ്മേളനം, 11ന് കഞ്ഞിസദ്യ, ഉച്ചക്ക് ഒരുമണിക്ക് കുത്തിയോട്ട ചുവടുകൾ, 3.15ന് മാനസ ജപലഹരി, പഞ്ചാരി മേളം എന്നിവക്ക് ശേഷം തേരും കുതിരയുമായി കെട്ടുകാഴ്ചകളുണ്ടാവും. കുത്തിയോട്ടം എന്ന അനുഷ്ഠാന കല മറ്റു ദേശങ്ങളിൽ ഉള്ളവർക്കുകൂടി അനുഭവ വേദ്യമാക്കാനും ഓണാട്ടുകരയുടെ കല സാംസ്കാരിക പൈതൃകം മറ്റു ജനങ്ങളിലേക്ക് പകർന്നുനൽകാനും ‘ഭരണിക്കാഴ്ചകൾ 2019’ലൂടെ കഴിയുമെന്ന് ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി ഭാരവാഹികൾ നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രക്ഷാധികാരി ബിനോയ് ചന്ദ്രൻ, പ്രസിഡൻറ് മുരളീധരൻ, സെക്രട്ടറി ആകാശ്, ട്രഷറർ സജി, രക്ഷാധികാരികളായ ജയപാലൻ നായർ, അനൂപ്, അനിൽ വള്ളികുന്നം എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ രഞ്ജിത് ബാലൻ, അനിൽ കുമാർ, കിഷോർ, ബിജു ശ്രീധരൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
