കുവൈത്തിൽ പുതിയ സ്വകാര്യ ചാനൽ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ സ്വകാര്യ ടെലിവിഷൻ ചാനൽ ഉദ്ഘാടനം ചെയ്തു. ‘സൗത്ത്ത് അൽ അറബ്’ എന്ന പേരിലാണ് കുവൈത്ത് മീഡിയ ഹൗസ് കമ്പനി ചാനൽ ആരംഭിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർത്ത ചാനലാണ് സൗത്ത് അൽ അറബ് എന്ന് കമ്പനി ചെയർമാൻ ശൈഖ് സബാഹ് അൽ മുഹമ്മദ് അസ്സബാഹ് ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. നാലുവർഷമായി മാനേജ്മെൻറും ജീവനക്കാരും മുന്നൊരുക്കത്തിലായിരുന്നു. സ്വതന്ത്രമായ മാധ്യമപ്രവർത്തനം ഇക്കാലത്ത് വലിയ വെല്ലുവിളിയാണെന്നും എന്നാൽ, കുവൈത്ത് ഭരണകൂടം ഇൗ വിഷയത്തിൽ നൽകുന്ന സ്വാതന്ത്ര്യം പ്രതീക്ഷ നൽകുന്നതും അഭിനന്ദനാർഹവുമാണെന്ന് ജനറൽ മാനേജറും ചീഫ് എഡിറ്ററുമായ ഹിഷാം അൽ ദിവാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
