അമീരി കാരുണ്യം: ഇത്തവണ ജയിൽമോചിതരാവുക 750 തടവുകാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇൗ വർഷം അമീരി കാരുണ്യ പ്രകാരം ശിക്ഷയിളവ് ലഭിച്ച് ജയിൽ മോചിതരാവുക 750 തടവുകാർ മാത്രമെന്ന് റിപ്പോർട്ട്. 10 വർഷത്തെ ഏറ്റവും കുറഞ്ഞ എണ്ണമാ ണിത്. കഴിഞ്ഞവർഷം 2280 പേർക്ക് ശിക്ഷയിളവ് നൽകിയിരുന്നു. ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായാണ് അമീരി കാരുണ്യം പ്രഖ്യാപിക്കുക. ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് അന്തിമ പട്ടിക തയാറാക്കുന്നത്. സമിതി പട്ടിക തയാറാക്കുന്ന ജോലി ആരംഭിച്ചിട്ടുണ്ട്.
ശിക്ഷയിളവ് നൽകേണ്ട തടവുകാരുടെ അന്തിമപട്ടിക വൈകാതെ തുടർനടപടികൾക്കായി അമീരി ദിവാനിയക്ക് കൈമാറുമെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സ്വദേശികളും വിദേശികളും ഇളവിന് അർഹത ലഭിച്ചവരിലുണ്ട്. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ മാനദണ്ഡങ്ങൾ പരിഗണിച്ച് മോചനം നൽകുകയോ ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയോ ആണ് ചെയ്തുവരുന്നത്. ഇളവ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇത്തവണ മാറ്റംവരുത്തിയിരുന്നു. തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടവർക്ക് അമീരി കാരുണ്യത്തിൽ ഇളവ് നൽകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
