എന്‍.എസ്.എസ് കുവൈത്ത് മന്നംജയന്തി ആഘോഷം
text_fieldsകുവൈത്ത് സിറ്റി: എന്‍.എസ്.എസ് കുവൈത്ത് 142ാമത് മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു. അബ്ബ ാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ നടന്ന പരിപാടി കശ്യപ വേദ റിസ ര്‍ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനും ദയാനന്ദ സരസ്വതി ശിഷ്യനുമായ വേദപണ്ഡിതന് ആചാര്യശ്രീ രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പ്രസാദ് പത്മനാഭന് അധ്യക്ഷത വഹിച്ചു. മന്നത്തിെൻറയും ചട്ടമ്പിസ്വാമികളുെടയും ചിത്രത്തിനുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികള്‍ക്കുള്ള പുരസ്കാര വിതരണവും നടന്നു.
പ്രളയക്കെടുതിയിൽപെട്ട 97 കുടുംബങ്ങള്‍ക്കുള്ള സഹായധനം വിതരണംചെയ്തതായി ഭാരവാഹികള്‍ ചടങ്ങില്‍ അറിയിച്ചു. സ്മരണിക ആചാര്യശ്രീ രാജേഷ് പ്രകാശനം ചെയ്തു. രക്ഷാധികാരി സുനില്‍മേനോന്‍, വനിത സമാജം കണ്‍വീനര്‍ ദീപ്തി പ്രശാന്ത്, ട്രഷറര്‍ ഹരികുമാര്‍, ജനം ടി.വി മിഡില്‍ ഈസ്റ്റ് കോഒാഡിനേറ്റര്‍ ജിനേഷ് എന്നിവര്‍ സാംസ്കാരിക സമ്മേളനത്തില്‍ സംസാരിച്ചു. രാജേഷ് ചേര്‍ത്തല, ഗായന്ത്രി അയ്യര്‍ തുടങ്ങിയ ആറ് കലാകാരന്മാര് അവതരിപ്പിച്ച ഫ്യൂഷന്‍ ആൻഡ് മെലഡിയസ് എന്ന സംഗീതനിശയും അരങ്ങേറി.ജനറല്‍ സെക്രട്ടറി സജിത്ത് സി. നായര്‍ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
