കുട്ടികൾക്ക് മാത്രമായി പ്രത്യേക ആശുപത്രി വരുന്നു
text_fieldsകുവൈത്ത് സിറ്റി: കുട്ടികളുടെ ചികിത്സ സേവനങ്ങൾക്കു മാത്രമായി ആരോഗ്യമന്ത്രാലയത്തിന് കീഴിൽ പ്രത്യേക ആശുപത്രി സ്ഥാപിക്കുന്നു.
കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളുടെയും ചികിത്സ ഒരു കുടക്കീഴിൽ കൊണ്ടുവരുകയെന്ന ഉദ്ദേശ്യത്തിലാണ് പുതിയ ആശുപത്രി പദ്ധതി.
ആരോഗ്യമന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ എല്ലാ സർക്കാർ ആശുപത്രികളിലും പീഡിയാഡ്രിക് വിഭാഗം പ്രവർത്തിക്കുന്നുണ്ടെങ്കിലും കുട്ടികൾക്ക് മാത്രമായി രാജ്യത്ത് പ്രത്യേക ആശുപത്രിയില്ല. 792 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യത്തോടെ സബാഹ് ആരോഗ്യ മേഖലയിലാണ് നിർദിഷ്ട ആശുപത്രി നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നിരവധി ലാബുകൾ, ഡിസ്പെൻസറികൾ, ഔട്ട് പേഷ്യൻറ് ക്ലിനിക്കുകൾ, ഓപറേഷൻ തിയറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന ആശുപത്രി 2023ൽ പ്രവർത്തന സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
