കുവൈത്ത് ‘വിഷൻ 2035’: ‘വിഷൻ അബൂദബി 2030’ സഹകരണത്തിന് ധാരണ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സമ്പൂർണ്ണ വികസനം ലക്ഷ്യമാക്കിയുള്ള കുവൈത്ത് ‘വിഷൻ 2035’ ‘വിഷൻ അബൂദബി 2030’ പദ്ധതിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ധാരണ. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് നാസർ അൽ സബാഹ് അബൂദബി കിരീടാവകാശിയും സൈനിക ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ ആശയം മുന്നോട്ടുവെച്ചത്. ഇതിനോട് അബൂദബി ഭരണകൂടം അനുകൂല നിലപാട് സ്വീകരിച്ചു. ആധുനിക കുവൈത്തി നിർമിതിയാണ് വിഷൻ 2035ലൂടെ ഉദ്ദേശിക്കുന്നത്. യു.എ.ഇയുടെ പ്രത്യേകിച്ച് അബൂദബിയുടെ സർവ്വതോൻമുഖ വികസന പദ്ധതിയാണ് ‘വിഷൻ 2030’. ഒരേ സമയത്ത് ആരംഭിച്ച രണ്ട് പദ്ധതികൾ എന്ന നിലക്ക് വിവരങ്ങൾ പരസ്പരം പങ്കുവെക്കാനാണ് തീരുമാനം. കൂടിക്കാഴ്ചയിൽ ആസൂത്രണ ബോർഡ് ഉന്നത സമിതി അംഗങ്ങളായ ഡോ. മുഹമ്മദ് അൽ അബ്ദുൽ ജബ്ബാർ, ഖാലിദ് അൽ മുദഫ്, യു.എ.ഇയിലെ കുവൈത്ത് അംബാസഡറുടെ ചുമതലയുള്ള അബ്ദുല്ല അൽ സാലിം എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
