അറബ് മീഡിയ ഫോറം ഏപ്രിൽ 20 മുതൽ കുവൈത്തിൽ
text_fieldsകുവൈത്ത് സിറ്റി: 16ാമത് അറബ് മീഡിയ ഫോറം ഏപ്രിൽ 20 മുതൽ 22 വരെ കുവൈത്തിൽ നടക്കും. ഫോറം സെക്രട്ടറി ജനറൽ മാദി അൽ ഖമീസ് വാർത്തക്കുറിപ്പിൽ അറിയിച്ചതാണിത്. പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹിെൻറ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ വാർത്തവിനിമയ മന്ത്രിമാർ, മാധ്യമ സ്ഥാപനങ്ങൾ, പ്രമുഖ മാധ്യമപ്രവർത്തകർ, എഴുത്തുകാർ, അറബ് സർവകലാശാലകളിൽനിന്നുള്ള പ്രഫസർമാർ, വിദ്യാർഥികൾ, വിശിഷ്ടാതിഥികൾ തുടങ്ങിയവർ സംബന്ധിക്കും. സമ്മേളനത്തിന് ഒൗദ്യോഗിക തലത്തിൽ മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്.
പൊതുജനാഭിപ്രായ രൂപവത്കരണം, സെൻസർഷിപ്, ഉത്തരവാദിത്ത മാധ്യമപ്രവർത്തനം തുടങ്ങിയ പ്രമേയങ്ങളിൽ സെമിനാർ നടക്കും. രജിസ്ട്രേഷൻ ആരംഭിച്ചതായി മാദി അൽ ഖമീസ് പറഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണക്ക് അദ്ദേഹം പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, വാർത്തവിനിമയ മന്ത്രി മുഹമ്മദ് ജബ്രി എന്നിവർക്ക് നന്ദി അറിയിച്ചു. അനുബന്ധമായി ആധുനിക വാർത്തവിനിമയ സംവിധാനങ്ങളെയും സേങ്കതങ്ങളെയും സ്ഥാപനങ്ങളെയും പരിചയപ്പെടുത്തുന്ന പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
